728-pixel-x-90-2-learn
728-pixel-x-90
<< >>

ബാര്‍ കോഴ ആരോപണം അന്വേഷിക്കാന്‍ വിജിലന്‍സ് സംഘത്തെ നിയോഗിച്ചു

തിരുവനന്തപുരം:ബാറുടമകളില്‍ നിന്ന് ധനകാര്യമന്ത്രി കോഴ വാങ്ങിയെന്ന ആരോപണം സംബന്ധിച്ച അന്വേഷണത്തിന് വിജിലസന്‍സ് സംഘത്തെ നിയോഗിച്ചു.സതേണ്‍ എസ് പി. പി എം രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാകും കേസന്വേഷിക്കുക.ആരോപണത്തെ തുടര്‍ന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കുന്നത്.വിജിലന്‍സ് ഡയറക്ടര്‍ മേല്‍നോട്ടം വഹിക്കും.

ആരോപണം ഉന്നയിച്ച ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ഡോ.ബിജു രമേശില്‍ നിന്നും മൊഴി രേഖപ്പെടുത്തും.ക്വിക്ക് വേരിഫിക്കേഷന്‍ നടത്തുന്നതിനാണ് തീരുമാനം.ഈ സമയത്ത് ആവശ്യമായ തെളിവ് ലഭിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാം.അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ അനുമതിക്കായി കാക്കേണ്ട കാര്യമില്ല.

ഫോര്‍ സ്റ്റാര്‍ പദവിക്കു താഴെയുള്ള ഹോട്ടലുകളിലെ ബാറുകള്‍ അടച്ചുപൂട്ടണമെന്ന കഴിഞ്ഞ വ്യാഴാഴ്ച്ചത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്തുകൊണ്ട് വെള്ളിയാഴ്ച്ച ഡിവിഷന്‍ ബെഞ്ച് ബാറുകള്‍ പൂട്ടുന്നത് നീട്ടിവച്ചിരുന്നു.അന്ന് രാത്രി സ്വകാര്യ ചാനലില്‍ നടന്ന വാര്‍ത്താ വിശകല പരിപാടിയിലാണ് ബിജു രമേശ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ധനകാര്യ മന്ത്രി കെ എം മാണിക്കെതിരെ നടത്തിയത്.തൊട്ടടുത്ത ദിവസം തന്നെ പ്രതിപക്ഷ നേതാവ് വിജിലന്‍സില്‍ ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി.ഇത് പരിഗണിച്ചുകൊണ്ട് ഞായറാഴ്ച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

INDIANEWS24.COM TVPM

Leave a Reply