728-pixel-x-90-2-learn
728-pixel-x-90
<< >>

ബാര്‍ കോഴ: അസോസിയേഷന്‍ ഓഫീസില്‍ റെയ്ഡ് നടത്തി

കൊച്ചി:ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ കൊച്ചി പാലാരിവട്ടത്തെ ഓഫീസില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തി. വിജിലന്‍സ് എസ്.പി സുകേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉച്ചയോടെ റെയ്ഡ് നടത്തിയത്. റെയ്ഡ് നടത്തുമ്പോള്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡി.രാജ്കുമാര്‍ ഉണ്ണി ഓഫീസിലുണ്ടായിരുന്നു.

ഓഫീസിലെത്തിയ വിജിലന്‍സ് സംഘം അസോസിയേഷന്റെ വരവ് ചെലവ് കണക്കുകളും രേഖകളും പരിശോധിച്ചു. ആരില്‍ നിന്നെല്ലാം അസോസിയേഷന്‍ സംഭാവന പിരിച്ചിട്ടുണ്ട്, സംഭാവനകള്‍ ആര്‍ക്കൊക്കെ നല്‍കി തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് വിജിലന്‍സ് പ്രധാനമായും പരിശോധിച്ചത്.

INDIANEWS24 KOCHI

Leave a Reply