തിരുവനന്തപുരം:ബാര്‍ കോഴയ്ക്കെതിരെ ശക്തമായ പരാമര്‍ശവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ബ്ലോഗ്.അഴിമതിക്കെതിരായി എഴുതിയിരിക്കുന്ന ബ്ലോഗിലാണ് ബാര്‍ കോഴ വിഷയത്തില്‍ രമേശ് ചെന്നിത്തല ഒളിയമ്പ് പ്രയോഗിച്ചിരിക്കുന്നത്.
അഴിമതി വിഷയത്തില്‍ രാഷ്ട്രീയലക്ഷ്യങ്ങള്‍ മാത്രം മുന്‍ നിര്‍ത്തി വിവാദങ്ങള്‍ കൊണ്ടാടുന്നത് ഒഴിവാക്കണം.ഇത്തരം പ്രവണതകള്‍ യഥാര്‍ത്ഥ അഴിമതിക്കാരെ രക്ഷപ്പെടുത്താന്‍ സഹായിക്കുന്നതാകും, അദ്ദേഹംപറയുന്നു.ബാര്‍ കോഴ വിവാദം അത്തരത്തിലുള്ള ഒന്നാണ് എന്നും ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.അനാവശ്യ വിവാദങ്ങള്‍ യഥാര്‍ഥ അഴിമതിക്കാര്‍ക്കുള്ള പിടിവള്ളിയാകും.
അഴിമതിക്കുറ്റം തെളിഞ്ഞാല്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണം.മന്ത്രിയെന്നോ രാഷ്ട്രീയ നേതാവെന്നോ ഉള്ള പരിഗണന പാടില്ല.അഴിമതി ആരോപണങ്ങളെ വെറും ആരോപണങ്ങളായി തള്ളേണ്ടെന്നും ആഭ്യന്തരമന്ത്രി എഴുതിയിരിക്കുന്നു.
പുതുതായി തുടങ്ങിയ ബ്ലോഗിലെ ആദ്യ ലേഖനത്തിലാണ് ചെന്നിത്തല അഴിമതി വിഷയമാക്കുന്നത്.പൊതുകാര്യങ്ങളില്‍ ജനങ്ങളുമായി സംവദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മന്ത്രി ബ്ലോഗിന്റെ തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.ഇംഗ്ലീഷിലും മലയാളത്തിലും ബ്ലോഗ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
INDIANEWS24.COM T V P M