728-pixel-x-90-2-learn
728-pixel-x-90
<< >>

ബാര്‍ കോഴക്കേസ്: വിജിലന്‍സ് അന്വേഷണം 31 ന് പൂര്‍ത്തിയാക്കും

തിരുവനന്തപുരം:ബാര്‍ കോഴക്കേസ് അന്വേഷണം ഈ മാസം പൂര്‍ത്തിയാക്കുമെന്ന് വിജിലന്‍സ് അറിയിച്ചു.ധനമന്ത്രി കെ എം മാണി കോഴ വാങ്ങിയെന്ന ആരോപണത്തിലുള്ള അന്വേഷണം ഈ മാസം 31ന് പൂര്‍ത്തിയാക്കാനാകുമെന്ന് അന്വേഷണ സംഘം വിജിലന്‍സ് കോടതിയെയാണ് അറിയിച്ചത്.

അന്തിമ ഘട്ടത്തിലെത്തിനില്‍ക്കുന്ന അന്വേഷണത്തിന് ഇിനി സി ഡിയുടെ പരിശോധന, നുണ പരിശോധന എന്നിവ നടത്തേണ്ടതുണ്ട്.ഇതുവരെ മുന്നൂറോളം സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വിജിലന്‍സ് വ്യക്തമാക്കി.

കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി നല്‍കണമെന്നാവശ്യപ്പെട്ട് ബാര്‍ അസോസിയേഷന്‍ വര്‍ക്കിംങ് പ്രസിഡന്റ് ബിജു രമേശ് നല്‍കിയ പരാതി വിജിലന്‍സ് കോടതി തള്ളി.ഇതിനിടെ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരായി അടുത്ത ദിവസം വിജിലന്‍സിന് മുന്നില്‍ താന്‍ മൊഴി നല്‍കുമെന്ന് ബിജു രമേശ് പറഞ്ഞു.

ബാര്‍ കോഴ കേസില്‍ പ്രതികള്‍ നുണപരിശോധനയ്ക്ക് ഹാജരാകാത്തത് കുറ്റബോധം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു.ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി സ്വമേധയാ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.കേസിലെ പ്രധാന സാക്ഷിയാണ് ഡ്രൈവര്‍ അമ്പിളി.ഇയാളെ കൂടാതെ മറ്റ് നാല് ബാര്‍ ഉടമകളുടെയും നുണ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.ഇക്കാര്യം കോടതി 16ന് പരിഗണിക്കും.

INDIANEWS24.COM TVPM

One Response to ബാര്‍ കോഴക്കേസ്: വിജിലന്‍സ് അന്വേഷണം 31 ന് പൂര്‍ത്തിയാക്കും

  1. Aravind Nair Reply

    May 5, 2015 at 5:51 PM

    Our dilly-dallying legal system will help to save all the corrupted and criminals in this country. and this case is also became another case like Abhaya case and never ever punished anybody and all will be free to do another bribe

Leave a Reply