jio 800x100
jio 800x100
728-pixel-x-90
<< >>

ബാര്‍ കോഴക്കേസ്: പ്രതിരോധിക്കാനാകാതെ സര്‍ക്കാര്‍ പിന്‍മാറി

തിരുവവനന്തപുരം:ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കുവേണ്ടി സര്‍ക്കാര്‍ നേരിട്ട് അപ്പീല്‍ നല്‍കില്ല.പകരം വിജിലന്‍സ് കോടതി ഉത്തരവിനെതിരെ വിജിലന്‍സ് വകുപ്പിനെ കൊണ്ട്‌  തന്നെ സംസ്ഥാനത്തെ പരമോന്നത കോടതിയില്‍ ചോദ്യം ചെയ്യിക്കും.സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറലി(എ ജി)ല്‍ നിന്നും ലഭിച്ച നിയമോപദേശത്തെ തുടര്‍ന്നാണ് തീരുമാനം.

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെരെയുള്ളത് അടക്കം എല്ലാ പരാമര്‍ശങ്ങളും വിമര്‍ശനങ്ങളും റദ്ദാക്കണണമെന്നാവശ്യപ്പെട്ടാകും ഹര്‍ജി നല്‍കുക.വിജിലന്‍സ് കോടതിയുത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിയുമെങ്കില്‍ ഇന്നുതന്നെ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു അഡ്വക്കേറ്റ് ജനറല്‍ ഓഫീസിന് നല്‍കയിരുന്നു നിര്‍ദേശം.എന്നാല്‍ രാവിലെ ആലുവ പാലസില്‍വെച്ച് മുഖ്യമന്ത്രിയെ കണ്ട അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണി ഇതിലെ അപകടം അറിയിച്ചു.വിധിയെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ തന്നെ അപ്പീല്‍ പോകുന്നതില്‍ അനൗചിത്യമുണ്ട്.മാത്രവുമല്ല അപ്പീല്‍ ഹൈക്കോടതി തളളിയാല്‍ സര്‍ക്കാരിന് അത് ഇരട്ടപ്രഹരമാകും.

ഈ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ നടപടികളില്‍ നിന്നും പിന്‍മാറി വിജിലന്‍സ് വകുപ്പിനെ കൊണ്ട് കാര്യങ്ങള്‍ നീക്കാന്‍ തീരുമാനിച്ചത്.അടുത്തയാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനാണ് നീക്കം.

INDIANEWS24.COM T V P M

Leave a Reply