728-pixel-x-90-2-learn
728-pixel-x-90
<< >>

ബാര്‍ കോഴക്കേസ്: കുറ്റപത്രം നിയമോപദേശത്തിന്‌

തിരുവനന്തപുരം:ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരായി കുറ്റപത്രം തയ്യാറാക്കുന്നതിന്റെ അന്തിമ ഘട്ടത്തിലേക്ക് വിജിലന്‍സ് കടന്നു.കുറ്റപത്രം അന്വേഷണസംഘം വൈകാതെ നിയമോപദേശത്തിന് കൈമാറും.ഇതിനിടെ കേസിലെ വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ തുടര്‍ന്നുവരികയാണ്.

ബിജു രമേശ് കോടതിയില്‍ ഹാജരാക്കിയ ബാറുമകളുടെ യോഗത്തിന്റെ സംഭാഷമടങ്ങി ഹാര്‍ഡ് ഡിസ്‌ക്കിന്റെ ഫൊറന്‍സിക് പരിശോധന ഫലവും അന്വേഷണ സംഘത്തിന് ലഭിച്ചു.ഈ മാസം 30 ന് മുന്‍പ് റിപ്പോര്‍ട്ട് വിജിലന്‍സിന്റെ നിയമോപദേശകന് നല്‍കും.മാണിക്കെതിരായ തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കുമോയെന്ന് നിയമപദേശം കേസിന്റെ മുന്നോട്ടുള്ള നീക്കത്തില്‍ പ്രധാനമാണ്.ഏതെങ്കിലും ഭാഗം അന്വേഷണിക്കേണ്ടുതുണ്ടെന്ന് ചൂണ്ടികാട്ടിയാല്‍ തുടര്‍ന്വേഷണം വേണ്ടിവരും.നിയമപോപദേശം ഉള്‍പ്പെടെയുള്ള അന്തിമറിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും. ഡയറക്ടറും സ്വന്തം നിലയില്‍ നിയമപേശങ്ങള്‍ തേടും.വിജിലന്‍സിന്റെ നിയമപോദേശം സ്വീകരിക്കാനും തള്ളാനും ഡയറക്ടര്‍ക്ക് അധികാരമുണ്ട്. ബ്രഹ്മപുരം കേസിലും, വി.എസിനെതിരായ ഭൂമിദാന കേസിലും വിജിലന്‍സിന്റെ നിയമോപദേശം തള്ളി സ്വന്തം നിലയില്‍ ഡയറക്ടര്‍മാര്‍ തീരുമാനമെടുത്തിട്ടുണ്ട്.

INDIANEWS24.COM  T V P M

Leave a Reply