കൊച്ചി:ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരായ തുടരന്വേഷണത്തെ ചോദ്യം ചെയ്തുകൊണ്ടു നല്കിയ പുനപരിശോധനാ ഹര്‍ജി പിന്‍വലിച്ചു.കോടതിയെ വേട്ടയാടുന്നതാണ് ഹര്‍ജിക്കാരന്റെ നിലപാടെന്നും ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ കനത്ത പിഴ നല്‍കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള കോണ്‍ഗ്രസ് നേതാവ് തൊടുപുഴ ആറക്കുളം പാലക്കുന്നേല്‍ സണ്ണി മാത്യു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി പിന്‍വലിക്കേണ്ടിവന്നത്.
കെ എം മാണിക്കെതിരായ തുടരന്വേഷണം ചോദ്യംചെയ്ത് വിജിലന്‍സ് സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിച്ചത് ജസ്റ്റിസ് കെമാല്‍ പാഷയായിരുന്നു.വിജിലന്‍സിന്റെ ആവശ്യം തള്ളിയ അദ്ദേഹം തുടരന്വേഷണവുമായി മുന്നോട്ടു പോകാന്‍ വിജിലന്‍സ് എസ്പി. ആര് സുകേശന് നിര്‍ദേശം നല്‍കുകയും ചെയ്തു.പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് കേസില്‍ കക്ഷി ചേരുന്നതെന്നാണ് സണ്ണി മാത്യു ആദ്യം വ്യക്തമാക്കിയിരുന്നു.കോടതിയെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു.എന്നാല്‍ വാദം തുടങ്ങിയപ്പോള്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെ എതിര്‍ന്ന് മാണിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണ് ഉണ്ടായത്.
INDIANEWS24.COM Kochi