728-pixel-x-90-2-learn
728-pixel-x-90
<< >>

ബാര്‍ കോഴക്കേസില്‍ മാണിക്ക് തിരിച്ചടി

കൊച്ചി:ബാര്‍ കോഴക്കേസില്‍ കെ എം മാണിക്ക് വീണ്ടും തിരിച്ചടി.കേസില്‍ വിജിലന്‍സ് കോടതി നടപടികള്‍ൃ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് മാണി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച്ച തള്ളിക്കളയുകയായിരുന്നു.സുകേശനെതിരായി സര്‍ക്കാര്‍ കണ്ടെത്തിയ തെളിവുകളെ കോടതി കുറ്റപ്പെടുത്തി.

ബാര്‍ അനുവദിക്കാന്‍ മാണി കോഴ വാങ്ങിയന്നെ കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വിജിലന്‍സ് ഉദ്യോഗസ്ഥന്‍ ആര്‍ സുകേശന്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് മാണി ഹര്‍ജി നല്‍കിയത്.സുകേശനെതിരായ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ വിജിലന്‍സ് കോടതിയുടെ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് മാണി ആവശ്യപ്പെട്ടു.വിജിലന്‍സ് കോടതി നടപടികള്‍ സ്റ്റേ ചെയ്യാനാവില്ലെന്നും നടപടികളില്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.പരാതിയുണ്ടെങ്കില്‍ മേയ് 19ന് വീണ്ടും മറ്റൊരു ഹര്‍ജി ഫയല്‍ ചെയ്യാനും കോടതി നിര്‍ദേശിച്ചു.

അതേസമയം സുകേശന്റെ അന്വേഷണത്തിനു നേര്‍ക്ക് സംശയമുയര്‍ന്ന സാഹചര്യത്തിലന്‍ നടന്നുവരുന്ന അന്വേഷണം സംബന്ധിച്ച് കോടതി സര്‍ക്കാരിനോട് നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു.ബാര്‍കോഴക്കേസ് കെട്ടിച്ചമയ്ക്കാന്‍ സുകേശന്‍ ശ്രമിച്ചുവെന്നതിന് തെളിവെവിടെയെന്ന് കോടതി ആവശ്യപ്പെട്ടു.ബിജു രമേശുമായി സുകേശന്‍ കേസിന്റെ കാര്യങ്ങള്‍ സ്വകാര്യമായി സംസാരിക്കുന്ന സി ഡി യാണ് സര്‍ക്കാര്‍ തെളിവായി ചൂണ്ടിക്കാട്ടിയത്.എന്നാല്‍ സി ഡി മാത്രം തെളിവായെടുത്തതില്‍ കോടതി അതൃപ്തി അറിയിച്ചു. സി ഡി യുടെ വിശ്വാസ്യത എത്രത്തോളമെന്നും കോടതി ചോദിച്ചു.സി ഡി സംഭാഷണങ്ങള്‍ കൃത്രിമമല്ലെന്ന് വ്യക്തമാക്കാന്‍ ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തിയോ എന്നും കോടതി ചോദിച്ചു.സുകേശനെതിരെ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് എസ് പി. ഉണ്ണിരാജനോട് ഇത്തരം കാര്യങ്ങളില്‍ പ്രാഥമിക നടപടികള്‍ അറയില്ലേയെന്ന് തിരക്കി.കൂടാതെ കേസ് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു.

INDIANEWS24.COM Kochi

Leave a Reply