തിരുവനന്തപുരം:ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു.കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ എസ് പി. ആര് സുകേശന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മന്ത്രിയില്‍ നിന്നും മൊഴി രേഖപ്പെടുത്തി.
മൊഴിയെടുക്കാന്‍ മാണിയോട് വിജിലന്‍സ് സമയം ചോദിച്ചിരുന്നു.തിരക്കുകള്‍ ഉള്ളതിനാല്‍ സമയവും സ്ഥലവും പിന്നീട് അറിയിക്കാമെന്നാണു വിജിലന്‍സിനെ ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.ഇതിനു പിന്നാലെയാണ് ഇന്നു മൊഴിയെടുത്തത്.മുന്‍പ്പ് ക്വിക്ക് വെരിഫിക്കേഷന്റെ ഭാഗമായി മന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രശാന്തിയിലെത്തി വിജിലന്‍സ് സംഘം മൊഴിയെടുത്തിരുന്നു.
കേസന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഈ മാസം 31 ന് മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അന്വേഷണ സംഘം വിജിലന്‍സ് കോടതിയെ അറിയിച്ചിരിക്കുന്നത്.കേസില്‍ പ്രധാനമായും അവശേഷിച്ചിരുന്നത് മാണിയുടെ ചോദ്യം ചെയ്യല്‍ കൂടിയായിരുന്നു.അതുകൂടി പൂര്‍ത്തിയായതോടെ അന്തിമ റിപ്പോര്‍ട്ട് ഉടനെ തയ്യാറാക്കിയേക്കും.
INDIANEWS24.COM TVPM