728-pixel-x-90-2-learn
728-pixel-x-90
<< >>

ബാര്‍ കോഴ: ബിജു രമേശും പ്രമുഖരുമായുള്ള ടെലഫോണ്‍ സംഭാഷണം പുറത്ത്

തിരുവനന്തപുരം:ധനമന്ത്രി കെ എം മാണി കോഴ വാങ്ങിയെന്ന് ആരോപിച്ച ബാര്‍ ഉടമ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശുമായി ചീഫ് വിപ്പ് പി സി ജോര്‍ജും കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളയും ഫോണില്‍ സംസാരിക്കുന്നത്.ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട സംഭാഷണമാണ് പുറത്തു വന്നിരിക്കുന്നത്.ഇക്കഴിഞ്ഞ നവംബര്‍ ഒന്ന് രണ്ട് തീയതികളിലാണ് ഇരു നേതാക്കളും ബിജു രമേശുമായി സംസാരിച്ചത്.

നവംബര്‍ രണ്ടിന് ബിജു രമേശുമായി ഫോണില്‍ സംസാരിച്ച പി സി ജോര്‍ജ് തനിക്ക് കാര്യങ്ങളെല്ലാം അറിയാമെന്നും കേരള കോണ്‍ഗ്രസുകാരനായതിനാല്‍ പ്രത്യക്ഷത്തില്‍ മാണിസാറിനൊപ്പം നില്‍ക്കാതെ വയ്യെന്നും പറയുന്നു.ഒടുവില്‍ ബിജു രമേശിനോട് നേരില്‍ കാണാം എന്ന് പറഞ്ഞാണ് ഫോണ്‍ സംഭാഷണം അവസാനിക്കുന്നത്.

ആര്‍ ബാലകൃഷ്ണ പിള്ള ബിജുവുമായി സംസാരിച്ച നവംബര്‍ ഒന്നിലെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്ന മറ്റൊരു ശബ്ദരേഖ.കേസുമായി മുന്നോട്ടു പോകാന്‍ ബിജു രമേശിനോട് പിള്ള നിര്‍ദ്ദേശിക്കുന്നുണ്ട്.ഇപ്പോള്‍ നടക്കുന്ന ക്വിക്ക് വെരിഫിക്കേഷന്‍ പ്രഹസനമാണെന്ന് ചൂണ്ടിക്കാട്ടി സി ബി ഐ അന്വേഷണം ആവശ്യപ്പെടണമെന്നും ബാലകൃഷ്ണ പിള്ള പറയുന്നുണ്ട്.

ബാര്‍ കോഴ കേസില്‍ മന്ത്രി മാണിക്കെതിരെയുള്ള തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്ന് ബിജു രമേശ് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഫോണ്‍ കോളുകളുടെ ശബ്ദ രേഖ പുറത്തുവന്നിരിക്കുന്നത്.വിജിലന്‍സിന് തെളിവു നല്‍കുമെന്നും ബിജു രമേശ് അറിയിച്ചിരുന്നു.

INDIANEWS24 TVPM

Leave a Reply