728-pixel-x-90-2-learn
728-pixel-x-90
<< >>

ബാര്‍ കേസ്: വിധി ചൊവ്വാഴ്ച്ച

ന്യൂഡല്‍ഹി:ബാര്‍ കേസില്‍ സുപ്രീം കോടതി വിധി ചൊവ്വാഴ്ച്ച.വിധി വരുന്നതോടെ സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന ഫോര്‍ സ്റ്റാര്‍, ത്രീസ്റ്റാര്‍ ബാറുകള്‍ തുറക്കുമോ എന്ന കാര്യത്തില്‍ തീരുമാനമാകും.സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ബാറുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് വിധി പറയുക.

മദ്യ നിരോധനം ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗം എന്ന പ്രഖ്യാപനത്തോടെയാണ്‌ സര്‍ക്കാര്‍ 2014ല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴികെയുള്ള ബാറുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിച്ചത്.എന്നാല്‍ ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ ചില ബാറുടമകള്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിന് അനുകൂലമായായിരുന്നു വിധി.ഇതിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലിന്‍മേലാണ് ഇന്നത്തെ വിധി.ജസ്റ്റിസുമാരായ വിക്രംജിത്ത് സെന്‍,ശിവകീര്‍ത്തി സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിക്കുക.

INDIANEWS24.COM NEWDELHI

Leave a Reply