ന്യൂഡല്‍ഹി:ബാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഹാജരാകാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറില്ലെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി.താന്‍ ഏത് കേസില്‍ ഹാജരാകണമെന്ന് തീരുമാനിക്കുന്നത് കേരള സര്്ക്കാരല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതു സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയതിനെ ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത 28നാണ് ബാര്‍ കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുക.കേസില്‍ കേരളത്തില്‍ നിന്നുള്ള ഫോര്‍സ്റ്റാര്‍ ബാറുടമകള്ക്കുവേണ്ടിയാണ് എ ജി ഹാജരാകുക.എ ജിയുടെ നിലപാടിനെതിരെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലാണ് മുകുള്‍ റോത്തഗി ഹാജരാകുക.ബാര്‍ വിഷയത്തില്‍ ഹൈക്കോടതി തലം മുതല്‍ കേരള സര്‍ക്കാരിനു വേണ്ടി കോടതിയിലെത്തുന്നത്.അഭിഭാഷകന് കൂടിയായ മുന്‍ കേന്ദ്ര മന്ത്രി കപില്‍ സിബലും കെ പി ദണ്ഡപാണിയുമാണ്.
INDIANEWS24.COM NEWDELHI