728-pixel-x-90-2-learn
728-pixel-x-90
<< >>

ബാര്‍ക്ലേസ് ബാങ്ക് 14000 ജീവനക്കാരെ പിരിച്ചു വിടുന്നു.

UK:ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകപ്രസിദ്ധ ബാങ്കുകളില്‍ ഒന്നായ ബാര്‍ക്ലേസ് 14000 ജീവനക്കാരെ  പിരിച്ചു വിടുന്നു.ഇത് ആകെയുള്ള ബാര്‍ക്ലേസ് ജീവനക്കാരുടെ 10% വരും.ആദ്യ പടിയായി നിക്ഷേപ ബാങ്കിങ്ങ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന 2000 പേരെയാണ് പിരിച്ചു വിടുന്നതെന്ന്‍ ബാര്‍ക്ലേസ് ചീഫ്‌ എക്സികുട്ടീവ് ആന്റണി ജെങ്കിന്‍സ് പറഞ്ഞു..ഇതേ വിഭാഗത്തില്‍ ജോലി ചെയ്യുന്ന 5000 പേരെ കൂടി 2016ല്‍ പിരിച്ചുവിടാനുള്ള തീരുമാനവും ഇപ്പോള്‍ ബാങ്ക് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കോര്‍പ്പറേറ്റ് ബാങ്കിങ്ങില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക എന്നതാണ് 2014 മുതല്‍ ബാര്‍ക്ലേസ് ബാങ്കിന്റെ പ്രഖ്യാപിത നയം.അതുകൊണ്ട് ഏഷ്യയില്‍ നിലവിലുള്ള ലാഭം കുറഞ്ഞ ശാഖകള്‍  അടച്ചു പൂട്ടാനും ബാങ്ക് അധികൃതര്‍ ആലോചിക്കുന്നുണ്ട്.ലോകത്താകെയുള്ള ബാര്‍ക്ലേസ് ജീവനക്കാരില്‍ കുറഞ്ഞത് 14000 പേര്‍ക്കെങ്കിലും വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ ജോലി നഷ്ടപ്പെടും എന്നാണ് അധികൃതര്‍ നല്‍കുന്ന സുചന.എന്നാല്‍ ഇന്ത്യയിലേയും ചൈനയിലേയുമുള്ള ബാര്‍ക്ലേസ് ശാഖകള്‍ നിലനിര്‍ത്തും.

അമേരികയിലും ,ഇന്ത്യയിലുമടക്കം ലോകത്തെ 50 രാജ്യങ്ങളില്‍ ശക്തമായ സാന്നിധ്യമുള്ള ബാങ്കാണ് ബാര്‍ക്ലേസ്.48മില്യണ്‍ ഇടപടുകാര്‍ ഉള്ള ബാങ്കിന്  2.42 ട്രില്ല്യന്‍ യു എസ് ഡോളറിന്റെ ആസ്തി ഉണ്ട്.

JP indianews24.com/uk

Leave a Reply