jio 800x100
jio 800x100
728-pixel-x-90
<< >>

മാണിയെ ഉമ്മന്‍ചാണ്ടി ന്യായീകരിക്കാന്‍ പാടില്ലായിരുന്നുവെന്ന്‌ ഹൈക്കോടതി

കൊച്ചി:ബാര്‍ കോഴക്കേസിനെ തുടര്‍ന്ന് മന്ത്രി സ്ഥാനം ഒഴിയേണ്ടിവന്ന കെ എം മാണി നിരപരാധിയാണെന്ന തരത്തിലുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനക്കെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം.കേസില്‍ പുനപരിശോധന ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെ പ്രതികരിച്ചത്.കേസ് ഡിസംബര്‍ രണ്ടിലേക്ക് മാറ്റിവച്ചു.

കേസ് കോടതിയുടെ പരിഗണനയിലിരിക്കെ പൊതുപ്രസ്താവനകള്‍ ശരിയല്ലെന്ന് കോടതി പറഞ്ഞു.ഉത്തരവാദിത്തപ്പെട്ടവര്‍ പ്രസ്താവനകള്‍ നടത്തരുത്.കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ പരാമര്‍ശം നടത്തുന്നതും ശരിയല്ല.മാണിയെ നിരപരാധിയാക്കിക്കൊണ്ടുള്ള ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനകളും ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഹൈക്കോടതി ഓര്‍മ്മപ്പെടുത്തി.ഇത് കേസില്‍ മുഖ്യമന്ത്രി ഇടപെട്ടതായേ കണക്കാക്കാന്‍ കഴിയുവെന്ന് കോടതി നിരീക്ഷിച്ചു.വിജിലന്‍സ് കോടതിയിലെ കേസില്‍ കക്ഷിയായിരുന്ന തൊടുപുഴ സ്വദേശി സണ്ണി മാത്യു നല്‍കിയ റിവിഷന്‍ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

എല്ലാ കക്ഷികളുടെയും വാദം പരിഗണിക്കണമെന്ന അഡ്വക്കേറ്റ് ജനറലിന്റെ വാക്കുകള്‍ കണക്കിലെടുത്താണ് കേസ് പരിഗണിക്കുന്നത് അടതുത്ത മാസം രണ്ടിലേക്ക് മാറ്റിയത്.കേസ് സി ബി ഐ അന്വേഷിക്കുന്നതാകും ഉചിതമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.കേസില്‍ പ്രതിയായ മന്ത്രിക്ക് നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഏജന്‍സി അന്വേഷിക്കുന്നതാകും ഉചിതമെന്ന് കോടതി പറഞ്ഞത്.

INDIANEWS24.COM Kochi

Leave a Reply