728-pixel-x-90-2-learn
728-pixel-x-90
<< >>

ബാബു ഭരദ്വാജ് അന്തരിച്ചു

കോഴിക്കോട്:എഴുത്തുകാരനും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ ബാബു ഭരദ്വാജ്(68) അന്തരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു.

പ്രവാസിയുടെ കുറിപ്പുകള്‍, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം, ശവഘോഷയാത്ര, പപ്പറ്റ് തിയേറ്റര്‍ എന്നിവയാണ് പ്രധാന കൃതികള്‍.കാലപങ്ങള്‍ക്കൊരു ഗൃഹപാഠം എന്ന കൃതിക്ക് 2006ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.ചിന്ത ആഴ്ച്ചപതിപ്പ്, മീഡിയ വണ്‍, കൈരളി ടി വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം നിലവില്‍ ദൂള്‍ ന്യൂസിന്റെ ചീഫ് എഡിറ്ററാണ്.

എസ് എഫ് ഐയുടെ ആദ്യ അഖിലേന്ത്യാ സെക്രട്ടറിയായ അദ്ദേഹം സംഘടനയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.രവീന്ദ്രന്‍ സംവിധാനം ചെയ്ത ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ നിര്‍മ്മിച്ചത് ബാബു ഭരദ്വാജ് ആണ്.പി കെ പ്രഭയാണ് ഭാര്യ.രേശ്മ, ഗ്രീഷ്മ, താഷി എന്നിവര്‍ മക്കള്‍.

INDIANEWS24 Kozhikode

Leave a Reply