728-pixel-x-90-2-learn
728-pixel-x-90
<< >>

ബാബു ചാക്കോളയെ കല കുവൈറ്റ്‌ അനുമോദിച്ചു

കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരത്തിന് അര്‍ഹനായ കുവൈറ്റ്‌ പ്രവാസലോകത്തെ നാടക പ്രവര്‍ത്തകന്‍ ബാബു ചാക്കോളയെ കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ്‌ അനുമോദിച്ചു. മംഗഫ് കല സെന്ററില്‍ നടന്ന ചടങ്ങില്‍ കല കുവൈറ്റ്‌ ജനറല്‍സെക്രട്ടറി ടി.വി.ജയന്‍ കലയുടെ ഉപഹാരം കൈമാറി. സാഹിത്യ വിഭാഗം സെക്രട്ടറി ഷാജു.വി.ഹനീഫ് അദ്ധ്യക്ഷനായിരുന്നു. കിഡ്നി ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ഫാദര്‍ ഡേവിഡ് ചിറമേല്‍, സി.കെ.നൌഷാദ്, രാജന്‍.സി.കുളക്കട, ദേവദാസ്, സുനില്‍രാജ്, മൈക്കള്‍ ജോണ്‍സന്‍ സുഗതകുമാര്‍ എന്നിവരും സംബന്ധിച്ചു. അനുമോദനത്തിന് ബാബു ചാക്കോള നന്ദി പറഞ്ഞു.

Leave a Reply