ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര് ബി ഐ)യുടെ വ്യക്തത. എല്ലാ ബാങ്ക് അക്കൗണ്ടുകളുമായും ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ആര് ബി ഐ ആര് ബി ഐ ശനിയാഴ്ച്ച ഇറക്കിയ പത്രകുറിപ്പില്‍ വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആര് ബി ഐ പ്രസ്താവന ഇറക്കിയിരിക്കുന്നത്.
ഇക്കൊല്ലം ജൂണ്‍ ഒന്നിന് ഇറക്കിയ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം കള്ളപ്പണം തടയുന്നതിനായാണ് ഇതെന്നും പത്രകുറിപ്പില്‍ പറയുന്നു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനും 50,000 രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ക്കുമാണ് ആധാര്‍ നിര്‍ബന്ധം.
ഇക്കഴിഞ്ഞ ആഗസ്റ്റ് ആദ്യം വന്ന സുപ്രീംകോടതി വിധിയില്‍ വ്യക്തിയുടെ ആവശ്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ എതിര്‍ക്കുന്നുണ്ട്. ആധാര്‍ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഒമ്പത് ജസ്റ്റീസുമാരടങ്ങുന്ന മള്‍ട്ടിപ്പിള്‍ ബെഞ്ച് ഐക്യകണ്ഠേനയാണ് വിധി പ്രസ്താവിച്ചത്.
INDIANEWS24.COM NEWDELHI