jio 800x100
jio 800x100
728-pixel-x-90
<< >>

ബാങ്കുകള്‍ ഫീസ് ഈടാക്കുന്നതിനെതിരെ കേന്ദ്രം

ന്യൂഡല്‍ഹി:ബാങ്കിലൂടെ പണമിടപാട് നടത്തുന്നതിനും എടിഎം കൗണ്ടറുകളുടെ ഉപയോഗപ്പെടുത്തുന്നതിനും ബാങ്കുകള്‍ ഫീസ് ചുമത്തുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍.മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കുന്ന നടപടിയും മൂന്ന് തവണയില്‍ കൂടുതല്‍ എടിഎം ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്ന നടപടിയും ഇനി വേണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.സ്വകാര്യ പൊതു മേഖലാ ബാങ്കുകള്‍ ഇക്കാര്യത്തില്‍ നിലവില്‍ സ്വീകരിച്ചിരിക്കുന്ന നയം പുനപരിശോധിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്.

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കാനായിരുന്നു എസ് ബി ഐ തീരുമാനം.ബാങ്ക് വഴി പണമിടപാട് നടത്തുന്നതിന് ഫീസ് ഈടാക്കാന്‍ ചില സ്വകാര്യ ബാങ്കുകളും തീരുമാനിച്ചിരുന്നു.ഇതെല്ലാം പ്രാബല്യത്തിലാകും മുമ്പേയാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിരിക്കുന്നത്.

INDIANEWS24.COM National Desk

Leave a Reply