728-pixel-x-90-2-learn
728-pixel-x-90
<< >>

ബാങ്കുകള്‍ പണം പിടുങ്ങുവാന്‍ ഒരുങ്ങുന്നു..ജാഗ്രത !

വെറുതെ തന്ന് ശീലിപ്പിക്കുക, പിന്നീട് ശീലം ഒഴിവാക്കാന്‍ സാധിക്കാത്ത നിലയിലേക്കെത്തുമ്പോള്‍ – അത്യന്താപേക്ഷിതമാകുമ്പോള്‍-വിലയ്ക്ക് മാത്രമേ ലഭിക്കൂ എന്ന് പറയുക, എന്നിട്ട് തുശ്ചമായ വിലയ്ക്ക് തരിക. തുടര്‍ന്ന് ഓരോ കാരണങ്ങള്‍ കണ്ടെത്തി വില വര്‍ദ്ധിപ്പിക്കുക. ഏതെങ്കിലും ലഹരി പദാര്‍ഥത്തെക്കുറിച്ചല്ല പറഞ്ഞു വരുന്നത്.

എടിഎം സേവങ്ങള്‍ പെയ്ഡ് ആക്കാന്‍ ബാങ്കുകള്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തയെക്കുറിച്ചാണ്. എടിഎം കൗണ്ടറുകളിലെ സുരക്ഷ ഉയര്‍ത്തുന്നതിന്റെ ഭാഗമായി എന്ന മറവില്‍ ബാങ്കുകള്‍ എടിഎം ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ പോകുകയാണ്.

നിലവില്‍ സ്വന്തം ബാങ്കുകളുടെ എടിഎമ്മിലെ എല്ലാ ഇടപാടുകളും സൗജന്യമാണ്. മറ്റു ബാങ്കുകളില്‍ പ്രതിമാനം അഞ്ചു ഇടപാടുകള്‍ വരെ സൗജന്യമായി നടത്താം. അതിനു ശേഷമുള്ള ഇടപാടുകള്‍ക്ക് മാത്രമേ ഇപ്പോള്‍ ചാര്‍ജ് ഈടാക്കുന്നുള്ളൂ. ഇതാണ് ഇനി എല്ലാ ഇടപാടുകള്‍ക്കുമായി മാറ്റുന്നത്.ഓരോ ഇടപാടുകാര്‍ക്കും എത്ര രൂപ ഈടാക്കുമെന്ന് വ്യക്തമായിട്ടില്ല.

ബാംഗ്ലൂരില്‍ എടിഎം കൗണ്ടറിനുള്ളില്‍ യുവതി ക്രൂരമായി ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ എടിഎമ്മുകളിലെ സുരക്ഷ കര്‍ശനമാക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. 24 മണിക്കൂറും സെക്യൂരിറ്റി ഗാര്‍ഡുമാര്‍ വേണമെന്നും എല്ലാ കൗണ്ടറുകളിലും സിസിടിവി ക്യാമറകള്‍ ഘടിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ഇതിനു വേണ്ടി വരുന്ന ഇടപാടുകാരില്‍ നിന്ന് തന്നെ തിരിച്ചുപിടിക്കാനാണ് വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടെ നീക്കം. അല്ലെങ്കില്‍ “ലാഭത്തില്‍” വന്‍ ഇടിവുണ്ടാകുമെന്ന് അവര്‍ ഭയപ്പെടുന്നു.ഈ രാജ്യം എങ്ങോട്ടാണാവോ ?

INDIA NEWS KOCHI

Leave a Reply