ന്യൂഡല്‍ഹി:ബാങ്ക് ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിക്കൊണ്ട് സ്വകാര്യബാങ്കുകളുടെ പുതിയ തീരുമാനം.കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണിത്.മാസത്തില്‍ നാലില്‍ കൂടുതല്‍ പണമിടപാട് നടത്തുന്നവരില്‍ നിന്നാണ് ചാര്‍ജ് ഈടാക്കുക.ഐ സി ഐ സി ഐ, എച്ച് ഡി എഫ് സി തുടങ്ങിയ ബാങ്കുകളുടേതാണ് തീരുമാനം.
കുട്ടികളുടേയും മുതിര്‍ന്ന പൗരന്മാരുടെയും അക്കൗണ്ടുകളെ സര്‍വീസ് ചാര്‍ജില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.എച്ച് ഡി എഫ് സി ബാങ്കിന്റെ തീരുമാനപ്രകാരം ഹോം ബ്രാഞ്ചില്‍ നിന്ന് നാല് തവണ സൗജന്യമായി പണമിടപാട് നടത്താം.അതിന് ശേഷമുള്ള ഓരോ ഇടപാടിനും 150 രൂപ വിതം നല്‍കേണ്ടതായി വരും.ഒരാളുടെ സേവിംഗ്സ് അക്കൗണ്ടില്‍ നിന്ന് ഒരുമാസം രണ്ട് ലക്ഷം രൂപവരെ പിന്‍വലിക്കാം.ഇതില്‍ കൂടുതല്‍ പിന്‍വലിക്കുന്ന ഓരോ ആയിരം രൂപയ്ക്കും ചാര്‍ജ് ഈടാക്കും.മുന്‍പ് ഈ ചാര്‍ജ് 50,000 രൂപയ്ക്കായിരുന്നു.മറ്റു ബ്രാഞ്ചുകളിലെ ഇടപാടുകള്‍ക്ക് 25,000 രൂപവരെ ചാര്‍ജില്ല.
INDIANEWS24.COM NEWDELHI