728-pixel-x-90-2-learn
728-pixel-x-90
<< >>

ബാംഗ്ലൂര്‍ ഡേയ്സ് ജൈത്രയാത്ര തുടരുന്നു; മിസിസാഗയില്‍ ഒരു പ്രദര്‍ശനം കൂടി

ടൊറന്റോ: പുതുതലമുറ നായകന്മാരും നായികമാരും ഒത്തുചേര്‍ന്ന് ഉത്സവമാക്കിയ മലയാള ചലച്ചിത്രം ‘ബാംഗ്ലൂര്‍ ഡേയ്സ്’ കാനഡയിലും ജൈത്രയാത്ര തുടരുന്നു. മിസിസാഗയില്‍ തുടര്‍ച്ചയായ മൂന്നാം വാരാന്ത്യത്തിലും ചിത്രം പ്രദര്‍ശിപ്പിക്കും. സെന്‍ട്രല്‍ പാര്‍ക്ക്‌വേ മാളിലുള്ള സിനി സ്റ്റാര്‍സില്‍ ഞായറാഴ്ച [ജൂലൈ 6] ഉച്ചകഴിഞ്ഞ് 3.30നാണ് പ്രദര്‍ശനം.

മിസിസാഗയില്‍ ഇത് ‘ബാംഗ്ലൂര്‍ ഡേയ്സിന്‍റെ അഞ്ചാമത് പ്രദര്‍ശനമാണ്. സ്കാര്‍ബറോയില്‍ ചിത്രം നാല് തവണ പ്രദര്‍ശിപ്പിച്ചിരുന്നു. ചരിത്രവിജയം നേടിയ മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യ’ത്തിന് ശേഷം കേരളക്കരയെ ഏറ്റവും കൂടുതല്‍ ഇളക്കിമറിച്ച ‘ബാംഗ്ലൂര്‍ ഡേയ്സ്’ കാനഡയില്‍ മാത്രമല്ല മറ്റ് വിദേശരാജ്യങ്ങളിലും വന്‍വിജയമാണ് കൊയ്യുന്നത്.

ഫഹദ് ഫാസില്‍, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ എന്നീ പുതുമുഖ നായകന്മാരും നസ്രിയ, പാര്‍വതി മേനോന്‍, ഇഷ തല്‍വാര്‍ എന്നീ പുതുമുഖനായികമാരും ഒന്നിച്ചണിനിരക്കുന്നു എന്നത്തന്നെയാണ് ബാംഗ്ലൂര്‍ ഡേയ്സിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം. ഒരു കാര്‍ണിവല്‍ പോലെ ചിത്രം അണിയിച്ചൊരുക്കാന്‍ സംവിധായിക അഞ്ജലി മേനോന് കഴിഞ്ഞിട്ടുണ്ട്.

[CINE STARZ-CENTRAL PARKWAY MALL
377 Burnhamthorpe Rd East
Mississauga ON L4Z 1C7]

വിശദവിവരങ്ങള്‍ക്ക് എന്ന നമ്പരില്‍ ബിജു തയ്യില്‍ചിറയെ ബന്ധപ്പെടുക.

Leave a Reply