728-pixel-x-90-2-learn
728-pixel-x-90
<< >>

‘ബാംഗ്ലൂര്‍ ഡേയ്സ്’ കാനഡയില്‍ 2 ഡേയ്സ്

 

ടൊറന്റോ: സര്‍വകാലറെക്കോഡ് സൃഷ്ടിച്ച മോഹന്‍ലാല്‍ ചിത്രമായ ദൃശ്യത്തിന് ശേഷം മലയാളസിനിമയില്‍ ഏറ്റവുമധികം തരംഗം സൃഷ്ടിച്ച ‘ബാംഗ്ലൂര്‍ ഡേയ്സ്’ കാനഡയില്‍ പ്രദര്‍ശനത്തിന്. ഈ വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ [ജൂണ്‍ 21, 22] സ്കാര്‍ബറോയിലും മിസിസാഗയിലും ചിത്രം രണ്ട് തവണ വീതം പ്രദര്‍ശിപ്പിക്കും. പുതുതലമുറ നായകന്മാരായ ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി എന്നിവര്‍ ഒന്നിച്ചണിനിരക്കുന്ന ബാംഗ്ലൂര്‍ ഡേയ്സ് ഇന്ത്യന്‍ തിയറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞോടുകയാണ്. നസ്രിയയാണ് നായിക. അഞ്ജലി മേനോനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സ്കാര്‍ബറോയിലെ വുഡ്സൈഡ് സിനിമാസില്‍ ശനിയും ഞായറും ഉച്ചയ്ക്ക് 1.15നാണ് പ്രദര്‍ശനം. [WOODSIDE CINEMAS 1571 SANDHURST CIRCLE (McCowan& finch) Toronto, ON M1V 1V2]. മിസിസാഗ സിനിസ്റ്റാര്‍സില്‍ ഉച്ചകഴിഞ്ഞ് 3.15നാണ് പ്രദര്‍ശനങ്ങള്‍. [CINE STARZ-CENTRAL PARKWAY MALL 377 Burnhamthorpe Road, East Mississauga ON L4Z 1C7].

വിശദവിവരങ്ങള്‍ക്ക് 647 892 7650 എന്ന നമ്പറില്‍ ബിജു തയ്യില്‍ചിറയെ ബന്ധപ്പെടുക.

Leave a Reply