728-pixel-x-90-2-learn
728-pixel-x-90
<< >>

‘ബാംഗ്ലൂര്‍ ഡേയ്സ്’ കാനഡയിലും സൂപ്പര്‍ഹിറ്റ്; ഈയാഴ്ച പ്രത്യേക പ്രദര്‍ശനം

ടൊറന്റോ: പുതുമുഖ നായകന്മാരായ നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ക്കൊപ്പം നസ്രിയ,പാര്‍വ്വതി മേനോന്‍,ഇഷാ തല്‍വാര്‍,നിത്യാമേനോന്‍ എന്നിവര്‍ അണിനിരക്കുന്ന മലയാളചിത്രം ബാംഗ്ലൂര്‍ ഡേയ്സ് കാനഡയിലും സൂപ്പര്‍ഹിറ്റ്. സ്കാര്‍ബറോ, മിസിസാഗ എന്നിവിടങ്ങളില്‍ കഴിഞ്ഞയാഴ്ച ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ വിതരണക്കാരെപ്പോലും അതിശയിപ്പിച്ച ജനപ്രവാഹമാണ് ഉണ്ടായത്. പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് ഈയാഴ്ച രണ്ടിടത്തും ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കും.

മിസിസാഗയിലെ സിനിസ്റ്റാര്‍സില്‍ ശനിയാഴ്ച [ജൂണ്‍ 28] വൈകിട്ട് 8.15നാണ് പ്രദര്‍ശനം. [CINE STARZ-CENTRAL PARKWAY MALL 377 Burnhamthorpe Road, East Mississauga ON L4Z 1C7]. സ്കാര്‍ബറോയിലെ വുഡ്സൈഡ് സിനിമാസില്‍ ഞായറാഴ്ച [ജൂണ്‍ 29] ഉച്ചയ്ക്ക് 1.15ന് ചിത്രം പ്രദര്‍ശിപ്പിക്കും [WOODSIDE CINEMAS 1571 SANDHURST CIRCLE (McCowan& finch) Toronto, ON M1V 1V2].

കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ സ്കാര്‍ബറോയിലും മിസിസാഗയിലും ചിത്രം മൂന്നു തവണ വീതം പ്രദര്‍ശിപ്പിച്ചിരുന്നു. രണ്ട് പ്രദര്‍ശനം വീതമാണ് നിശ്ചയിച്ചിരുന്നതെങ്കിലും കാണികളുടെ തിരക്ക് കാരണം ഒരു പ്രദര്‍ശനം കൂടുതല്‍ നടത്തി.

മലയാളസിനിമയില്‍ സര്‍വകാല റെക്കോഡ് സൃഷ്ടിച്ച മോഹന്‍ലാല്‍ ചിത്രമായ ദൃശ്യത്തിന് ലഭിച്ചതിനെക്കാള്‍ സ്വീകാര്യതയാണ് ബാംഗ്ലൂര്‍ ഡേയ്സിന് കാനഡയില്‍ ലഭിക്കുന്നത്. ദൃശ്യം മിസിസാഗയില്‍ 6 ദിവസം പ്രദര്‍ശിപ്പിച്ചിരുന്നു.

ബന്ധുക്കളായ മൂന്ന്‍ ചെറുപ്പക്കാരുടെ കുസൃതികളിലൂടെയാണ് കഥപുരോഗമിക്കുന്നത്.തലതെറിച്ച കുട്ടികള്‍ എന്ന് പുറമേ തോന്നും എങ്കിലുംപഴയ തലമുറയിലെ ആളുകളെക്കാള്‍ കൂടുതല്‍ സ്നേഹവും,ഇച്ഛാ ശക്തിയും,മൂല്യങ്ങളുംതങ്ങള്‍ക്കാണ് എന്ന് ന്യൂ ജനറേഷന്‍ കുട്ടികള്‍ ഈ ചിത്രത്തിലൂടെ പറഞ്ഞുവെയ്ക്കുന്നു. കുടുംബസമേതം കാണാവുന്ന ഈ ചിത്രത്തിനൊപ്പം ആദ്യവസാനം പ്രേക്ഷകനെ കൂടെ കൊണ്ടുപോകുന്നതില്‍ സംവിധായിക അഞ്ജലി മേനോന്‍ അസാധാരണമായ വിജയമാണ് നേടിയിരിക്കുന്നത്.

മിസിസാഗയിലെയും സ്കാര്‍ബറോയിലെയും പ്രദര്‍ശനങ്ങളുടെ വിശദവിവരങ്ങള്‍ക്ക് 647 892 7650 എന്ന നമ്പറില്‍ ബിജു തയ്യില്‍ചിറയെ ബന്ധപ്പെടുക.

Leave a Reply