728-pixel-x-90-2-learn
728-pixel-x-90
<< >>

‘ബാംഗ്ലൂര്‍ ഡേയ്സ്’ ഓട്ടവയില്‍

ഓട്ടവ: പുതുമുഖനായകന്മാരും നായികമാരും ഒന്നിച്ചണിനിരക്കുന്ന സൂപ്പര്‍ഹിറ്റ് മലയാളചലച്ചിത്രം ‘ബാംഗ്ലൂര്‍ ഡേയ്സ്’ ശനിയാഴ്ച ഓട്ടവയില്‍ പ്രദര്‍ശിപ്പിക്കും. മേയ്ഫെയര്‍ തിയറ്ററില്‍ രാവിലെ 9.30നാണ് പ്രദര്‍ശനം.[1074 Bank St, Ottawa, ON, Canada, K1S 3X3. (Corner of Bank Street & Sunnyside Ave) ].

മുതിര്‍ന്നവര്‍ക്ക് 10ഉം കുട്ടികള്‍ക്ക് [5-12] 5ഉം ഡോളര്‍ ആണ് ടിക്കറ്റ് നിരക്ക്. വിശദവിവരങ്ങള്‍ക്ക് 613-286-2539 എന്ന നമ്പരില്‍ റെജി അലക്സിനെ ബന്ധപ്പെടുക.

ഫഹദ് ഫാസില്‍, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ എന്നീ പുതുമുഖനായകന്മാരും നസ്രിയ, ഇഷാ തല്‍വാര്‍, നിത്യാ മേനോന്‍, പാര്‍വതി എന്നീ പുതുമുഖനായികമാരും അണിനിരക്കുന്ന ‘ബാംഗ്ലൂര്‍ ഡേയ്സ്’ കേരളത്തിനകത്തും പുറത്തും വന്‍വിജയമാണ് നേടിയത്. കാനഡയിലെ സ്കാര്‍ബറോ, മിസിസാഗ എന്നിവിടങ്ങളിലും ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ പ്രേക്ഷകരുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.

Leave a Reply