728-pixel-x-90-2-learn
728-pixel-x-90
<< >>

ബാംഗ്ലൂര്‍ ഡേയ്സ്:കൂടുതല്‍ കേന്ദ്രങ്ങളിലേയ്ക്ക്

ലണ്ടന്‍:സര്‍വ്വകാല കളക്ഷന്‍ റിക്കാര്‍ഡുകള്‍ ഭേദിച്ച ദൃശ്യത്തിനു ശേഷം യു.കെ യില്‍ സൂപ്പര്‍ ഹിറ്റായ ബാംഗ്ലൂര്‍ ഡേയ്സ് കൂടുതല്‍ കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യും എന്ന് ചിത്രത്തിന്റെ വിതരണക്കാരായ ഇന്ത്യന്‍ മൂവീസ് അറിയിച്ചു.

പഴയ തലമുറയിലെ ആളുകളെക്കാള്‍ കൂടുതല്‍ സ്നേഹവും,ഇച്ഛാ ശക്തിയും,മൂല്യങ്ങളും തങ്ങള്‍ക്കാണ് എന്ന് ന്യൂ ജനറേഷന്‍ കുട്ടികള്‍ ഈ ചിത്രത്തിലൂടെ പറഞ്ഞു വെയ്ക്കുന്നു.കല്യാണത്തിന്റെ തലേ ദിവസം വധുവിന്റെ മുറിയില്‍ മറ്റ് ബന്ധുക്കള്‍ നിഷേധിച്ചതിനാല്‍ ഒളിച്ച് കടന്ന കസിന്‍സിനെ കാണുമ്പോള്‍ മകള്‍ക്ക് എന്തോ സംഭവിച്ച പോലെ നിലവിളിച്ച് ഓടുന്ന അച്ഛന്‍.അച്ഛന്റെ തെറ്റിദ്ധാരണ കണ്ടു പൊട്ടിച്ചിരിക്കുന്ന കാണികള്‍.ഇതൊക്കെയാണ് ബാംഗ്ലൂര്‍ ഡെയ്സിന്റെ റിലീസിങ്ങ് കേന്ദ്രങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍.

യുവ തലമുറക്ക് ഇഷ്ടപ്പെട്ട വാഹനങ്ങളുടെ ഇരമ്പവും ,പുതു തലമുറയുടെ ആരവവും ആയി ബാംഗ്ലൂര്‍  ഡേയ്സ് മാറുമ്പോള്‍ സ്വന്തം അനുഭവം സ്ക്രീനില്‍ കണ്ട സന്തോഷത്തോടെ യു.കെ യിലെ ചെറുപ്പക്കാര്‍ പലപ്പോഴും അറിയാതെ കയ്യടിച്ചു പോകുന്നു.

ബന്ധുക്കളായ മൂന്ന്‍ ചെറുപ്പക്കാരുടെ കുസൃതികളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.തല തെറിച്ച കുട്ടികള്‍ എന്ന് പുറമേ തോന്നും എങ്കിലും ദുല്‍ക്കര്‍ സല്‍മാന്‍,നവിന്‍ പൊളി,ഫഹദ് ഫാസില്‍ എന്നിവര്‍ക്കൊപ്പം അണിനിരക്കുന്ന നാസ്രിയ,പാര്‍വ്വതി മേനോന്‍,ഇഷാ തല്‍വാര്‍,നിത്യാമേനോന്‍ എന്നീ നായികാ കഥാ പത്രങ്ങളും ചേര്‍ന്ന്  മലയാളത്തിലെ പഴയ പ്രണയ സങ്കല്‍പ്പങ്ങളെ പോളിച്ചടുക്കുന്നുണ്ട്.

ജനറേഷന്‍ ഗ്യാപ്പ് ഒരു പ്രശ്നമായി കാണുന്നവരാണ് യു.കെ മലയാളികളില്‍ കൂടുതല്‍ പേരും.എന്നാല്‍ , ഇരു തലമുറകളേയും ഒരു ജാലവിദ്യക്കാരിയുടെ കയ്യടക്കത്തോടെ  കൂട്ടിയിണക്കാന്‍  രചനയും സംവിധാനവും നിര്‍വ്വഹിച്ച മുന്‍ യുകെ മലയാളി കൂടിയായ അഞ്ജലി മേനോന് സാധിച്ചിട്ടുണ്ട്.

സര്‍വ്വോപരി ,പുതു തലമുറയുടെ പാഷനുകളേയും ,മൂല്യങ്ങളെയും കുറിച്ച് പറയുന്ന ചിത്രമാണ് ബാംഗ്ലൂര്‍ ഡേയ്സ്.

റിലീസിങ്ങ് കേന്ദ്രങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്www.indianmovies.co.ukസന്ദര്‍ശ്ശിക്കുക.

 

Leave a Reply