jio 800x100
jio 800x100
728-pixel-x-90
<< >>

ബഹ്‌റൈനില്‍ മലയാളിയടക്കം രണ്ട് ഇന്ത്യക്കാര്‍ മുങ്ങി മരിച്ചു

മനാമ: ബഹ്‌റൈനിലെ രണ്ട് സ്ഥലങ്ങളിലായി നടന്ന അപകടത്തില്‍ തൃശ്ശൂര്‍ സ്വദേശിയായ യുവായും മംഗലാപുരത്തു നിന്നുള്ള മധ്യവയസ്‌കയും മരിച്ചു. തൃശ്ശൂര്‍ സ്വദേശി അഖില്‍ ചാലിപ്പാട്ട്(34) ആണ് മരിച്ച മലയാളി. അവിവാഹിതനാണ്.

മനാമ യൂനിടാഗ് ഗ്രൂപ്പിന്റെ ക്ലീനിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന അഖില്‍ ഞായറാഴ്ച്ച വൈകീട്ട് ഏഴരയോടെ കൂട്ടുകാര്‍ക്കൊപ്പം സല്ലാഖിലെ അല്‍ ജസൈര്‍ ബീച്ചില്‍ നീന്താനിറങ്ങിയതാണ്. പിന്നീട് രാത്രി പത്തോടെ ഇയാള്‍ മരിച്ചെന്ന വാര്‍ത്തയാണ് സുഹൃത്തുക്കള്‍ വിളിച്ചറിയിച്ചതെന്ന് യൂനിടാഗിലെ ഒരുദ്യോഗസ്ഥന്‍ പറഞ്ഞു.

ശനിയാഴ്ച്ച രാവിലെയായിരുന്നു മംഗലാപുരം സ്വദേശിനിയായ രേണുക വസന്ത് കര്‍ക്കറെ(56)യുടെ മരണം. ഇവര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ബുദയ്യ ബീച്ചില്‍ പോയപ്പോള്‍ ബോട്ട് സവാരിക്കിറങ്ങി. ബോട്ട് പെട്ടെന്ന് കീഴ്‌മേല്‍ മറിഞ്ഞ അതിലുണ്ടായിരുന്ന ആറ് പേരും അപകടത്തില്‍പ്പെട്ടു. ഇതില്‍ രേണുക ഒഴികെയുള്ളവര്‍ നീന്തി രക്ഷപ്പെട്ടു.

INDIANEWS24.COM Gulf Desk

Leave a Reply