728-pixel-x-90-2-learn
728-pixel-x-90
<< >>

ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂളിന്റെ വാര്‍ഷികാഘോഷങ്ങള്‍ വിപുലമായി കൊണ്ടാടി

മനാമ:ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂളിന്റെ സ്ഥാപകദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.64 വര്‍ഷത്തിന്റെ പ്രതീകമായി ഏഴ് നിലവിളക്കുകളിലായി 64 തിരികളില്‍ ദീപം പകര്‍ന്നുകൊണ്ടായിരുന്നു ആഘോഷങ്ങളുടെ ഉദ്ഘാടനം.ഇതിന് നേതൃത്വം വഹിക്കാന്‍ മുഖ്യാഥിതിയായി ഇന്ത്യന്‍ സ്ഥാനപതി ഡോ. മോഹന്‍കുമാര്‍ എത്തി.

സ്‌കൂളിന്റെ തുടക്കം മുതല്‍ സ്‌കൂള്‍ ഭരണസമിതി ചെയര്‍മാന്‍ മാരായിരുന്നവര്‍ മുതല്‍ വിളക്കുകളില്‍ ദീപം പകര്‍ന്നു.സാമൂഹിക,സാംസ്‌കാരിക,മതനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തിരി തെളിക്കാനുണ്ടായിരുന്നു.സ്ഥാപക അംഗങ്ങളായ ലാല്‍ചന്ദ് ഗജരിയ, ഹേമന്റ് പാട്ടീല്‍, ഭഗവാന്‍ അസര്‍പോട്ട, രമേശ് ശര്‍മ, ഷഖീല്‍ അഹമ്മദ്, വിജയ മുഖ്യ എന്നിവര്‍ പ്രസംഗിച്ചു.നിലവിലെ സ്‌കൂള്‍ ഭരണസമിതി ചെയര്‍മാനായ എബ്രഹാം ജോണും ചടങ്ങില്‍ സംബന്ധിച്ചു.

വിദ്യാര്‍ഥി കൗണ്‍സിലിന്റെയും പ്രിഫെക്റ്റ് കൗണ്‍സിലിന്റെയും അംഗങ്ങള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിച്ചു.പഴയ അധ്യാപകരും പുതിയ അധ്യാപകരും ചേര്‍ന്ന് ആലപിച്ച ഗാനത്തോടെയാണു പരിപാടി തുടങ്ങിയത്.

മനാമയില്‍ സാധാരണ കെട്ടിട മുറിയില്‍ ദസറാ ദിനത്തില്‍ മൂന്ന് അധ്യാപകരും 33 വിദ്യാര്‍ഥികളുമായി തുടക്കമിട്ട ഇന്ത്യന്‍ സ്‌കൂളില്‍ ഇന്ന് 12,100ല്‍ അധികം കുട്ടികളാണ് പഠിക്കുന്നത്.

INDIANEWS24.COM GULF DESK

Leave a Reply