മനാമ: ബഹ്റൈനിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കൊല്ലത്തെ ആദ്യ പകുതിയില്‍ അഞ്ചര ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് ഇവിടെയെത്തിയതെന്ന് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഷെയ്ഖ് ഖാലിദ് ബിന്‍ ഹുമൂദ് അല്‍ ഖലീഫ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷത്തെ ആദ്യ പകുതിയിലേതിനേക്കാള്‍ 14 ശതമാനം കൂടുതല്‍ സഞ്ചാരികളാണ് രാജ്യത്തെത്തിയത്. ഹോട്ടല്‍ മേഖലയിലും ബിസിനസ്സുകളിലും ഇതിന്റെ പ്രതിഫലനം വ്യക്തമായി കഴിഞ്ഞു. ഇത്തവണത്തെ ഈദ് അല്‍ അദ്ഹ അവധി ദിനങ്ങളില്‍ സൗദി ടൂറിസ്റ്റുകള്‍ സന്ദര്‍ശിക്കാന്‍ ഏറെ ഇഷ്ടപ്പെട്ട രാജ്യം ബഹ്റൈന്‍ ആയിരുന്നു.
വിനോദസഞ്ചാരികളുടെ എണ്ണം കൂടിയെന്ന വാര്‍ത്തകള്‍ വരുന്നതിനിടെ രാജ്യത്തേക്ക് ക്രൂയിസ് ഷിപ്പുകള്‍ വരുന്ന നാളുകള്‍ വരാനിരിക്കുന്നതേയുള്ളു എന്നതാണ് മറ്റൊരു വസ്തുത. മൂന്ന് മാസത്തിനകം വരാനിരിക്കുന്ന വിവിധ ക്രൂയിസ് കപ്പലുകളില്‍ നിന്നയാി ആയിരക്കണക്കിന് പേര് രാജ്യത്തെത്തുമെന്നാണ് ബഹ്റൈന്‍ ടൂറിസം അധികൃതര്‍ അറിയിച്ചു.ഈ അവസരം മുന്നില്‍ കണ്ട് ബഹ്റൈനില്‍ മന്ദീഭവിച്ചുകിടന്ന ടൂറിസം മേഖലയെ ഉണര്‍ത്താനുള്ള ശ്രമങ്ങള്‍ തുടങ്ങുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.
INDIANEWS24.COM Gulf Desk