728-pixel-x-90-2-learn
728-pixel-x-90
<< >>

ബസ് സ്റ്റാന്‍ഡില്‍ ബോംബെന്ന് വ്യാജ സന്ദേശം; ‘വില്ലന്‍’ ബ്ലൂവെയ്ല്‍ എന്നു മൊഴി

ഷിംല: കൊലയാളി ഗെയിം എന്ന് കുപ്രസിദ്ധി നേടിയ ബ്ലൂവെയ്ല്‍ ഗെയിമിന് അടിപ്പെട്ട് വ്യാജ ബോംബ് സന്ദേശം നല്‍കിയ യുവാവ് അറസ്റ്റിലായി. ഷിംല സ്വദേശിയും എം സി എ വിദ്യാര്‍ത്ഥിയുമായ 21 കാരനാണ് ബ്ലൂവെയ്ല്‍ ചലഞ്ച് പ്രകാരം വ്യാജ സന്ദേശം നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ പോലീസിനോടാണ് സന്ദീപ് കുമാര്‍ എന്ന ഇയാള്‍ ഇതിനു പിന്നില്‍ ബ്ലൂവെയ്ല്‍ ചലഞ്ച് ആണെന്ന് പറഞ്ഞത്.

ഷിംലയിലെ മാണ്ഡി ബസ് സ്റ്റാന്‍ഡ് അസിസ്റ്റന്റ് ഇന്‍ചാര്‍ജ് ആയ നേത്ര സിംഗിനാണ് ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം ലഭിച്ചത്. വിളിക്കുന്നതാരെന്ന് അന്വേഷിച്ചെങ്കിലും ഫോണ്‍ കട്ടായി. തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന ആളുകളെ ഒഴിപ്പിച്ചു. ബോംബ് സ്‌ക്വാഡും പോലീസും സംയുക്തമായി തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് ബസ് സ്റ്റാന്‍ഡ് അധികൃതര്‍ക്ക് വന്ന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സന്ദീപ് കുമാര്‍ പിടിയിലായത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സന്ദേശം ബ്ലൂവെയ്ല്‍ ഗെയിമിന്റെ ഭാഗമായി നല്‍കിയതാണെന്ന് പറഞ്ഞത്. ഇയാളുടെ മൊബൈല്‍ പോലീസ് പിടിച്ചെടുത്തു.

INDIANEWS24.COM Shimla

Leave a Reply