വയനാട് :പെരിന്തല്‍മണ്ണയ്ക്കു സമീപം മിനി ബസ് മറിഞ്ഞു ഏഴു വിദ്യാര്‍ഥിനികള്‍ അടക്കം 13 പേര് മരിച്ചു. മരിച്ചവരില്‍ മേല്‍ക്കുളങ്ങര സ്വദേശി മറിയ(50), ഫസീന(17) , ചെറിയക്കന്‍ (55) ,നീതു(18), കാവണ്ണയില്‍ സബീറ, വെന്നിയത്ത് ഫാത്തിമ, മടത്തൊടി ഷംന, കാപ്പ് തെസ്നി, കോഴിപ്പറന്പില് മുബശിറ, മങ്കടക്കുഴി സൈനബ, കവണിയില്‍ ചെറുക്കി, ബസ് ഡ്രൈവര്‍ സല്‍മാനുല്‍ ഇംത്യാസ് എന്നിവരെ തിരിച്ചറിഞ്ഞു. മൂന്നു മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു.
ഒന്‍പതു പേര് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലും മറ്റുള്ളവര്‍ അല്‍ശിഫ ആശുപത്രിയിലുമാണ് മരിച്ചത്.
പെരിന്തല്‍മണ്ണയില്‍ നിന്നു വെട്ടത്തൂര്‍ മേല്ക്കുളങ്ങരയിലേക്കു പോകുന്ന മിനി ബസാണ് തേലക്കാട്ട് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു താഴ്ചയിലേക്കു മറിഞ്ഞത്. ഉച്ചയ്ക്കു രണ്ടേമുക്കാലോടെയായിരുന്നു അപകടം. വളവ് തിരിയുന്നതിനിടെ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതനിടെയാണ് അപകടം. ബസ് പൂര്‍ണമായും തകര്‍ന്നു.ബസ് വെട്ടിപ്പൊളിച്ചാണ് മരിച്ചവരെ പുറത്തെടുത്തത്.
ഇരുപഞ്ചിലേറെപ്പേര്ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ പെരിന്തല്‍മണ്ണയിലെ രണ്ടു സ്വകാര്യ ആശുപത്രിയിലായി പ്രവേശിപ്പിച്ചു. ആറുപേരുടെ നിലഗുരുതരമായി തുടരുകയാണ്. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്ന ആശങ്കയുണ്ട്. പരീക്ഷ കഴിഞ്ഞു മടങ്ങുകയായിരുന്നു ബസിലുണ്ടായിരുന്ന വിദ്യാര്‍ഥിനികള്‍.