728-pixel-x-90-2-learn
728-pixel-x-90
<< >>

ബസിന് തീപിടിച്ചു: ആളപായമില്ല

പോര്‍ട്ട്‌ഹോപ്‌: കാനഡയിലെ ഒണ്ടാരിയോയില്‍ ബസിന് തീപിടിച്ചു. ആളപായമില്ല. പടിഞ്ഞാറന്‍ പോര്‍ട്ട്‌ഹോപ്പില്‍ ഹൈവേ 401ല്‍ തിങ്കളാഴ്ചയാണ് അപകടം. ബസ് പൂര്‍ണമായും കത്തിനശിച്ചു.

ടൊറന്റോയില്‍ നിന്ന് ഓട്ടവയിലേക്ക് പോകുകയായിരുന്ന ചാര്‍ട്ടേഡ് ബസാണ് അപകടത്തില്‍ പെട്ടത്. ഓസ്ട്രേലിയക്കാരാണ് യാത്രക്കാര്‍ എല്ലാവരും.

അഗ്നിശമനസേന ഉടന്‍ സ്ഥലത്തെത്തിയെങ്കിലും ബസ് പൂര്‍ണമായി കത്തിനശിച്ചു. തീപിടിക്കുന്നതിന് മുമ്പ് ബസിന്‍റെ ടയര്‍ പഞ്ചറായതായി ദൃക്സാക്ഷിയായ ട്രക്ക് ഡ്രൈവര്‍ പറഞ്ഞു.

Leave a Reply