728-pixel-x-90-2-learn
728-pixel-x-90
<< >>

ബഷീറിയന്‍ ശീലുമായി ബാല്യകാലസഖി

ബാല്യകാലസഖിയിലെ ആ.., നമ്മള് കണ്ടില്ലെന്നാ എന്ന് തുടങ്ങുന്ന നാടന്‍ ശീല്‍ ശ്രദ്ധേയമാകുന്നു. ഷഹബാസ് അമന്‍ സംഗീതം നല്‍കി ആലപിച്ച ഈ ഗാനരംഗത്ത് മമ്മൂട്ടിയും ഇഷാ തല്‍വാറും മജീദും സുഹറയുമായെത്തുന്നു. ബഷീറിന്‍റെ പുകള്‍പെറ്റ കഥാപാത്രങ്ങളെ മജീദിനും സുഹറയ്ക്കുമോപ്പം അവതരിപ്പിക്കുന്ന ഈ ഗാനം ബേപ്പൂര്‍ സുല്‍ത്താന് ഒരു സ്നേഹ സ്മരണികയാണ്.ബഷീറിയൻ കാലത്തിലേക്ക് നമ്മെ കൈ പിടിച്ചാനയിക്കുന്ന ഈ ഗാനം യു ടൂബില്‍ ഹിറ്റാണ്. പ്രമോദ് പയ്യന്നൂരിന്‍റെ പ്രഥമ സംവിധാന സംരംഭമായ ഈ ചിത്രം നിര്‍മ്മിക്കുന്നത് ലിവിന്‍ ആര്‍ട്സിന്റെ ബാനറില്‍ സജീബ് ഹാഷിമും മോഹ്സിനുമാണ്. ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തും.
SANU INDIANEWS24.COM

Leave a Reply