jio 800x100
jio 800x100
728-pixel-x-90
<< >>

ബല്‍ജിയത്തെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ഫ്രാന്‍സ് ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍

സെയ്‌ന്റ് പീറ്റേഴ്‌സ്‌ബര്‍ഗ് : ബ്രസീലിനെ വീഴ്ത്തിയെത്തുന്ന ബൽജിയത്തെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച്  ഫ്രാന്‍സ് ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍. 51 മിനിറ്റില്‍ സാമുവല്‍ഉറ്റിറ്റിയില്‍ നിന്നും പിറന്ന നിര്‍ണ്ണായക ഗോളിനാണ്  ഫ്രാന്‍സ് മുന്നിലെത്തിയത്.ആദ്യ പകുതിയില്‍ ഇരുവരും ഗോളടിച്ചില്ല.അർജന്റീനയെ പ്രീക്വാർട്ടറിൽ മടക്കിയ ഫ്രാൻസിന്റെ കൈവശമാണ് കൂടുതല്‍ നേരവും പന്തിരുന്നത്.പക്ഷെ രണ്ടാം പകുതിയില്‍ ഒരു ഗോള്‍ വഴങ്ങിയ ശേഷം ബല്‍ജിയം ആഞ്ഞടിച്ചുവെങ്കിലും ഫ്രാന്‍സിന്റെ പ്രതിരോധം തകര്‍ക്കാനായില്ല.നിരവധി ശ്രമങ്ങള്‍ കപ്പിനും ചുണ്ടിനുമിടയില്‍ ബല്‍ജിയത്തിനു നഷ്ടമായി.ഫ്രാന്‍സിനും ലീഡ് വര്‍ദ്ധിപ്പിക്കുവാനുള്ള രണ്ടു സുവര്‍ണ്ണാവസരങ്ങള്‍ നഷ്ടമായി.ബുധനാഴ്ച നടക്കുന്ന ഇംഗ്ലണ്ട്–ക്രൊയേഷ്യ സെമിഫൈനൽ വിജയികളാണ് ഫൈനലിൽ ഫ്രാൻസിന്റെ എതിരാളികൾ.

INDIANEWS24 SPORTS DESK

Leave a Reply