728-pixel-x-90-2-learn
728-pixel-x-90
<< >>

ബലിപ്പെരുന്നാളിനെ വരവേല്‍ക്കാന്‍ അവസാനവട്ട ഒരുക്കങ്ങളില്‍ ദുബായ്‌

ദുബായ്: വാരാന്ത്യത്തില്‍ എത്തുന്ന ബെലിപെരുന്നാളിനെ വരവേല്‍ക്കാന്‍ ദുബായ് അവസാനവട്ട ഒരുക്കങ്ങളില്‍. വിപണികള്‍ സജീവമായി. ബലിമൃഗങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. ഈദ് ഗാഹുകള്‍ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. വേനലവധിക്ക് നാട് വിട്ട് പോയവരും സ്വദേശത്തേക്ക് പോയ വിദേശികളും മടങ്ങിയെത്തിക്കഴിഞ്ഞു.

എല്ലാതരം ആളുകളെയും ആകര്‍ഷിക്കും വിധമുള്ള ആഘോഷപരിപാടികളാണ് രാജ്യത്തുടനീളം സജ്ജീകരിച്ചിരിക്കുന്നത്. വേനലവധി കഴിഞ്ഞെത്തിയ മലയാളികളും പെരുന്നാള്‍ ആവേശത്തിലാണ്. കുടുംബമായി പോയവരില്‍ പലരും ടിക്കറ്റ് വര്‍ധനമൂലം നേരത്തേയെത്തി പെരുന്നാള്‍ ഇവിടെ ആഘോഷിക്കുന്നുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ പ്രധാന വീഥികളും പട്ടണങ്ങളും വൈദ്യുത അലങ്കാരങ്ങളാല്‍ മനോഹരമാക്കിയിട്ടുണ്ട്. നിരവധി പ്രവാസി സംഘടനകളും കൂട്ടമായി പെരുന്നാള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ്.

സ്വകാര്യ മേഖലയില്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മാപ്പിളപ്പാട്ടുകളും കണ്ണഞ്ചിപ്പിക്കുന്ന നൃത്തവിസ്മയങ്ങളുമായി കേരളത്തില്‍നിന്നുള്ള കലാകാരന്മാരുടെ സംഘങ്ങളും പെരുന്നാള്‍ പ്രമാണിച്ച് ഇവിടെ എത്തിയിട്ടുണ്ട്.

INDIANEWS24.COM Gulf Desk

Leave a Reply