ആഗ്ര:ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലേക്ക് പോയ ബ്രിട്ടീഷ് സ്വദേശിനി ഹോട്ടല്‍ ഉടമയുടെ ബാലാല്‍സംഗ ശ്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടി ഗുരുതരമായി പരിക്കേറ്റു.ഹോട്ടല്‍ ഉടമയായ സചിന് ചൌഹാനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹോട്ടലില്‍ താമസിച്ചിരുന്ന വിദേശ വനിതയെ വെളുപ്പിന് നാല് മണിക്ക് വിളിച്ചുണര്‍ത്തി സൌജന്യ മസ്സാജ് നല്‍കാം എന്ന് പറഞ്ഞ് മുറിയിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.അതിരാവിലെ ഉള്ള ബസില്‍ പോകേണ്ടാതിനാല്‍,നാല് മണിക്ക് വിളിച്ചുണര്‍ത്താന്‍ ഹോട്ടല്‍ ഉടമയോട് ഇരുപത്തിയഞ്ചുകാരിയായ ബ്രിട്ടീഷ് വനിത ആവശ്യപ്പെട്ടിരുന്നു.ഈ അവസരം മുതലെടുത്താണ് ഇയാള്‍ മുറിയില്‍ അതിക്രമിച്ചു കയറിയത്. ഈ സംഭവത്തില്‍ ഹോട്ടല്‍ ഉടമയ സച്ചിന് ചൌഹാനെതിരെ ശക്തമായ നിയമ
നടപടികള്‍ ആരംഭിച്ചിട്ടുണ്ട് എന്ന് ആഗ്രാ പോലീസ് പറഞ്ഞു.മൂന്നാംനിലയില്‍ നിന്നും താഴേക്ക് ചാടിയ വനിതയുടെ കാലിനും തലക്കും പരിക്കേറ്റിട്ടുണ്ട്.ബ്രിട്ടീഷ് വനിതയുടെ ചികിത്സ കാര്യങ്ങള്‍ അടക്കം ഉള്ള എല്ലാ കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കിയിട്ടുണ്ട് എന്ന് ടുറിസം വിഭാഗം അറിയിച്ചു.