728-pixel-x-90-2-learn
728-pixel-x-90
<< >>

ബലാല്‍സംഗക്കുറ്റക്കാര്‍ക്ക് വധശിക്ഷ വേണ്ടെന്ന് മുലായം

ലഖ്നോ: ബലാല്‍സംഗക്കുറ്റത്തെ ആണ്‍കുട്ടികള്‍ക്ക് പറ്റുന്ന ചെറിയൊരു തെറ്റായി ചിത്രീകരിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. തന്‍റെ പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ ബലാല്‍സംഗക്കുറ്റക്കാര്‍ക്കുള്ള വധശിക്ഷ എടുത്തുകളയുമെന്നും മുലായം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പൊതുയോഗത്തിലാണ് മുലായത്തിന്‍റെ ഈ പ്രസ്താവന.

മുംബൈയില്‍ പത്രപ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച കാര്യം പരാമര്‍ശിക്കുകയായിരുന്നു മുന്‍ യുപി മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ മുലായം. ആണുങ്ങള്‍ക്ക് പിശക് പറ്റാം. പക്ഷെ അതിന്‍റെ പേരില്‍ തൂക്കിക്കൊല്ലുന്നത് ശരിയാണോ. ഒരുമിച്ച് നടന്നിട്ട് ബന്ധം തകരുമ്പോള്‍ ചില പെണ്ണുങ്ങള്‍ ബലാല്‍സംഗക്കേസ് കൊടുക്കാറുണ്ട്. അത്തരം വ്യാജപരാതിക്കാര്‍ക്ക് തന്‍റെ പാര്‍ട്ടി ഭരണത്തില്‍ വന്നാല്‍ കടുത്ത ശിക്ഷ ഏര്‍പ്പെടുത്തുമെന്നും മുലായം പറഞ്ഞു.

Leave a Reply