ചണ്ഡീഗഢ്: ബലാത്സംഗങ്ങള്‍ നാട്ടുനടപ്പാണെന്ന് പ്രസ്താവനയിറക്കി ഹരിയാന പോലീസ് മേധാവി സ്വയം വിവാദം വിളിച്ചുവരുത്തി. സംസ്ഥാന എഡിജിപി ആര് സി മിശ്രയാണ് പ്രസ്താവന നടത്തി പുലിവാല് പിടിച്ചത്.
ഹരിയാനയില്‍ ഇത്തരം കേസുകള്‍ കൂടിയ സാഹചര്യത്തിലാണ് എഡിജിപിയുടെ പ്രസ്താവന. കഴിഞ്ഞ ദിവസം ഹരിയാനയിലെ കുരുക്ഷേത്രയില്‍ 15 കാരി ട്യൂഷന് പോകുംവഴി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. മൃതദേഹം കണ്ടെടുക്കുമ്പോള്‍ വികൃതമായ നിലയിലായിരുന്നു. ഇതിന് ഒരാഴ്ച്ച മുമ്പ് 11 വയസ്സുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ടത് കൂട്ടമാനഭംഗത്തിന് ഇരയായാണ്.
ഈ സംഭവങ്ങള്‍ വലിയ ഭീതി പടര്ത്തിനില്ക്കെയാണ് ഫരീദാബാദില്‍ 22 വയസ്സുള്ള യുവതിയെ എസ് യു വിയില്‍ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയത്. ഇതിനിടെയാണ് ബലാത്സംഗം സമൂഹത്തിന്റെ ഭാഗമാണെന്ന തരത്തില്‍ പ്രസ്താവനയുമായി സംസ്ഥാന പോലീസ് നൃതപദവിയിലുള്ള മിശ്ര വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.
INDIANEWS24.COM Chandigarh