728-pixel-x-90-2-learn
728-pixel-x-90
<< >>

ബറോസ് സിനിമയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി മോഹന്‍ലാല്‍

കൊച്ചി: മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ത്രീഡി സിനിമ ബറോസിലെ അഭിനേതാക്കളെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ട് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജില്‍ പുതിയ വീഡിയോ അപ്ലോഡ് ചെയ്തു.വിദേശ ചലച്ചിത്രതാരങ്ങളെയാണ് ആദ്യം അദ്ദേഹം കാസ്റ്റ് ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍ അഭിനയിച്ച വാനപ്രസ്ഥത്തിലെയും ഒപ്പത്തിലെയും ദേവദൂതനിലെയും രംഗങ്ങളെ കോര്‍ത്തിണക്കിയാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.പാസ് വേഗ എന്ന സ്പാനിഷ് നടിയെയാണ് ബോറസിലേക്ക് ക്ഷണിച്ചിരിക്കുന്നത്.നാല്പത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടള്ള വേഗ 1997ലാണ് അഭിനയരംഗത്തെത്തിയത്.നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.2008ല്‍ പാസ് വേഗ ‘ജാതാപിന്‍കെറ്റ് സ്മിത്ത്’ സംവിധാനം ചെയ്ത ‘ദി ഹ്യുമണ്‍ കോണ്‍ട്രാക്ട്’എന്ന ചിത്രത്തിലെ രംഗമാണ് വീഡിയോയില്‍ ചേര്‍ത്തിരിക്കുന്നത്. സ്പാനിഷ് കൊറിയോഗ്രഫറും നര്‍ത്തകനുമായ റാഫയേല്‍ അമര്‍ഗോ യും ചിത്രത്തില്‍ അഭിനയിക്കുന്നു.

Untitled-1

വീഡിയോയില്‍ മോഹന്‍ലാല്‍ ഇങ്ങനെ പറയുന്നു.
ഞാന്‍ മോഹന്‍ലാല്‍. നടനാണ്. കഴിഞ്ഞ41 വര്‍ഷമായി ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്ന നടനാണ്. 59 വയസ്സായ ഞാന്‍ 340 സിമകളില്‍ അഭിനയിച്ചു.സിനിമാ ജീവിതത്തില്‍ ആദ്യമായി ക്യാമറയ്ക്ക് പിന്നിലേക്ക് വരാന്‍ തീരുമാനിച്ചു.ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യുകയാണ്.സിനിമയുടെ പേര് ബറോസ്.ഇതൊരു കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഫാന്റസി മൂവിയാണ്. സ്പാനിഷ് സിനിമയിലെ പ്രഗല്ഭമതികള്‍ ഇതില്‍ സഹകരിക്കുന്നു. സ്പാനിഷ് മലയാളി സൂഹൃത്തായ സീസര്‍ ഈചിത്രത്തില്‍ ഉണ്ട് ഇവര്‍ ഗോവയിലെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്യും.പോര്‍ച്ചുഗല്‍,സ്‌പെയിന്‍, ആഫ്രിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട ചരിത്ര കഥപറയുകയാണ് ബറോസ്.
JITHESHDAMODAR
INDIANEWS24.COM

Leave a Reply