728-pixel-x-90-2-learn
728-pixel-x-90
<< >>

ബര്‍ ദുബൈയിലെ ഗോള്‍ഡന്‍ സിനിമക്ക് തിരശീല വീഴുന്നു

ദുബായ് : ഗോള്‍ഡന്‍ സിനിമയുടെ തിരശീല താഴുന്നു..നാല്‍പ്പത്തിമൂന്നു വര്‍ഷത്തെ പഴക്കമുള്ള ബര്‍ ദുബായിലെ  പ്രമുഖ സിനിമാ തിയേറ്ററായ ഗോള്‍ഡന്‍ സിനിമയുടെ അവസാന പ്രദര്‍ശനം വരുന്ന ഏപ്രില്‍ മുപ്പതിന് നടക്കും. ഉലക നായകന്‍ കമല്‍ഹാസന്റെ ഉത്തമവില്ലനായിരിക്കും തിയേറ്ററില്‍ കളിക്കുന്ന അവസാന സിനിമ.കമലഹാസന്‍റെ കഴിഞ്ഞ അന്‍പത്ക വര്‍ഷങ്ങള്‍ നീണ്ട കരിയറിലെ മലയാളമുള്‍പ്പെടെയുള്ള പ്രധാനപ്പെട്ട  ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്.ഒരുകാലത്തെ പ്രവാസി മലയാളികളുടെ ഒത്തുചേരല്‍ കേന്ദ്രമായിരുന്ന ഗോള്‍ഡന്‍ സിനിമ. 1972ലാണ് പ്ലാസ സിനിമ എന്ന പേരില്‍ തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ തിയേറ്ററായിരുന്ന ഗോള്‍ഡന്‍ സിനിമയില്‍ കഴിഞ്ഞ  43 വര്‍ഷക്കാലമായി മലയാളമുള്‍പ്പെടെയുള്ള നിരവധി ഭാഷാസിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. ഇന്ത്യയിലെ സിനിമാനിര്‍മാണ വിതരണ കമ്പനിയായ എ.പി ഇന്റര്‍നാഷണലിന്റെയും അയങ്കര ഇന്റര്‍നാഷണലിന്റെയും സംയുക്ത സംരംഭമാണ് ഗോള്‍ഡന്‍ സിനിമ.

INDIANEWS24  MOVIES

Leave a Reply