728-pixel-x-90-2-learn
728-pixel-x-90
<< >>

ബര്‍ലൂസ്‌കോണിക്ക് ഒരുവര്‍ഷം തടവ്

റോം • ചോര്‍ത്തിയ പൊലീസ് രഹസ്യരേഖകള്‍ സ്വന്തം പത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയ കുറ്റത്തിന് ഇറ്റലി മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലൂസ്‌കോണിക്കു കോടതി ഒരുവര്‍ഷം തടവു വിധിച്ചു. 2006ലെ സംഭവമാണ്. അപ്പീല്‍ നല്‍കിയാല്‍ നിയമപ്രകാരം ശിക്ഷ സസ്‌പെന്‍ഡ് ചെയ്തുകിട്ടും. 75 വയസ്സു കഴിഞ്ഞവര്‍ രണ്ടുവര്‍ഷത്തില്‍ താഴെ തടവിനു ശിക്ഷിക്കപ്പെട്ടാല്‍ ജയില്‍വാസം അനുഭവിക്കേണ്ടെന്നു നിയമമുണ്ട്. മാധ്യമപ്രഭുവും ശതകോടീശ്വരനുമായ ബര്‍ലൂസ്‌കോണിക്ക് 76 വയസ്സുണ്ട്. മുന്‍ പ്രധാനമന്ത്രിക്കെതിരെയുള്ള രണ്ടു കേസുകളില്‍ കൂടി ഇൗ മാസം വിധി വരാനുണ്ട്. പ്രായപൂര്‍ത്തിയാകാത്ത അഭിസാരികയുമായി ലൈംഗികബന്ധം പുലര്‍ത്തിയതാണ് ഒരു കേസ്. നികുതിവെട്ടിപ്പു കേസാണു രണ്ടാമത്തേത്.

Leave a Reply