728-pixel-x-90-2-learn
728-pixel-x-90
<< >>

ബര്‍ഗറിന് 4.4 ലക്ഷം രൂപ

ദുബായ്: ബര്‍ഗറിന് ദുബായില്‍ ലഭിച്ചത് 4.4 ലക്ഷം ഇന്ത്യന്‍ രൂപ.സ്തനാര്‍ബുദത്തെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി നടന്ന ലേലത്തിലാണ് ബര്‍ഗറിന് ഇത്രയും വലിയ തുക കിട്ടിയത്.ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിങ്ക് കാരവന്‍ ഉണ്ടാക്കിയ ബര്‍ഗറാണിത്.

‘പിങ്ക് ബൈറ്റ്’ എന്നപേരില്‍ ദുബായ് മാളിലെ ഗാലെറീസ് ലഫയെറ്റയില്‍ ആയിരുന്നു ലേലം നടന്നത്. മൂന്നു ടീമുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് പിങ്ക് കാരവന്‍ അംബാസഡറും ഷാര്‍ജ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് ചെയര്‍മാനുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍താനിയുടെ നേതൃത്വത്തില്‍ നടന്ന ലേലം 45 മിനിറ്റ് കൊണ്ടാണ് ഇത്രയും വലിയ തുകയിലെത്തിയത്.

അമേരിക്കയിലെ നെവാഡ സ്‌റ്റേറ്റിലുള്ള ലാസ്വെഗാസിലാണ് ഇതിനു മുന്പ് 5000 ഡോളറിന് ബര്‍ഗര്‍ ലേലത്തില്‍ പോയത്. ആ റെക്കോഡാണ് പിങ്ക് കാരവന്‍ പഴങ്കഥയാക്കിയത്. അബ്ദുള്ള അല്‍താനിയുടെ മക്കളായ ശൈഖ് അബ്ദുള്ള, ശൈഖ് സുല്‍ത്താന്‍ എന്നിവരും ബര്‍ഗര്‍ നിര്‍മാണത്തില്‍ പങ്കെടുത്തു.ലേലത്തില്‍ നിന്ന് ലഭിച്ച തുക കാന്‍സര്‍ രോഗികള്‍ക്ക് സഹായം നല്‍കാനാണ് ചെലവഴിക്കുക.

INDIANEWS24 GULF DESK

Leave a Reply