728-pixel-x-90-2-learn
728-pixel-x-90
<< >>

ശബരിമലയിലെ യുവതീ പ്രവേശം അനുവദിച്ചതുമായി ബന്ധപ്പെട്ട ഹർജികളില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി

ന്യൂഡൽഹി : ശബരിമലയിലെ യുവതീ പ്രവേശം അനുവദിച്ചതുമായി ബന്ധപ്പെട്ട എല്ലാ ഹർജികളിലും സുപ്രീംകോടതിയില്‍ വാദം തുടങ്ങി.സെപ‌്തംബർ 28ലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച‌് വിധിക്ക‌് എതിരായ 56 പുനഃപരിശോധനാഹർജി, നാല‌് റിട്ട‌് ഹർജി, രണ്ട‌് പ്രത്യേകാനുമതി ഹർജി, രണ്ട‌് ട്രാൻസ‌്ഫർ ഹർജി, ഒരു സാവകാശ അപേക്ഷ അടക്കം 65എണ്ണമാണ‌്  പരിഗണിക്കുക.ചീഫ‌് ജസ്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിൽ  ജസ്റ്റിസുമാരായ ആർ എഫ‌് നരിമാൻ, എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ‌്, ഇന്ദു മൽഹോത്ര എന്നിവരാണ‌് അംഗങ്ങൾ.

യുവതീപ്രവേശത്തെതുടർന്ന‌് ക്ഷേത്രം അടച്ച‌് ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ പേരിലുള്ള ഹർജികൾ ബുധനാഴ‌്ച കേസുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇക്കാര്യം കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ‌്തവരുടെ അഭിഭാഷകൻ പി വി ദിനേശ‌്  ചീഫ‌് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.ബുധനാഴ‌്ച ഹർജികൾ പരിഗണിക്കുമ്പോൾ സന്നിഹിതനായിരിക്കാൻ ചീഫ‌് ജസ്റ്റിസ‌് നിർദേശിച്ചു.

സെപ‌്തംബർ 28ലെ വിധി ചോദ്യംചെയ‌്ത‌് കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള മുഴുവൻ ഹർജികളും സുപ്രീംകോടതിയിലേക്ക‌് മാറ്റണമെന്ന‌്  സംസ്ഥാനസർക്കാരാണ‌് ട്രാൻസ‌്ഫർ ഹർജി നൽകിയത‌്. ശബരിമലയിൽ മേൽനോട്ടസമിതിയെ നിയോഗിച്ച ഹൈക്കോടതി ഉത്തരവിനെതിരെ പ്രത്യേകാനുമതി ഹർജിയും സർക്കാർ നൽകിയിട്ടുണ്ട‌്.

INDIANEWS24 SABARIMALA DESK

 

Leave a Reply