728-pixel-x-90-2-learn
728-pixel-x-90
<< >>

ബയേണ്‍, അത് ലെറ്റിക്കോ സെമിയില്‍

ബയേണ്‍\മാഡ്രിഡ്‌: നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കും സ്പാനിഷ്‌ ക്ലബ്ബായ അത് ലെറ്റിക്കോ മാഡ്രിഡും യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍. ചെല്‍സി, റയല്‍ മാഡ്രിഡ്‌ എന്നിവര്‍ നേരത്തെ മുന്നേറിയിരുന്നു.

സ്വന്തം തട്ടകത്തില്‍ പിന്നില്‍നിന്ന് പൊരുതിക്കയറി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 1-3നു കീഴടക്കിയാണ് ബയേണ്‍ തുടര്‍ച്ചയായ മൂന്നംതവണ സെമിയിലെത്തിയത്. മാഞ്ചസ്റ്ററില്‍ നടന്ന ആദ്യപാദത്തില്‍ 1-1 സമനിലയായിരുന്നു.

സ്പാനിഷ്‌ മുഖാമുഖത്തില്‍ വമ്പന്മാരായ ബാഴ്സലോണയെ സ്വന്തം മണ്ണില്‍ അട്ടിമറിച്ചാണ് അത് ലെറ്റിക്കോ അവസാന നാലില്‍ എത്തിയത്. ബാഴ്‌സലോണയുടെ തട്ടകമായ നൌ ക്യാമ്പില്‍ നടന്ന ആദ്യപാദത്തില്‍ ഇരുടീമും ഓരോ ഗോളിന്‍റെ സമനില പാലിച്ചിരുന്നു.

Leave a Reply