728-pixel-x-90-2-learn
728-pixel-x-90
<< >>

ബണ്ടി ചോറിന് തിരുവനന്തപുരം കോടതി ശിക്ഷ വിധിച്ചു

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ദേവീന്ദര്‍ സിംങ് എന്ന ബണ്ടി ചോറിനെ പത്ത് വര്‍ഷത്തെ തടവിന് വിധിച്ചു. വിദേശ മലയാളിയുടെ വീട്ടല്‍ മോഷണം നടത്തിയ കേസില്‍ തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

ബണ്ടി ചോറിനെ സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. 2013 ജനുവരി 21ല്‍ നടത്തിയ മോഷണത്തിനാണ് ഇന്ന് വിധി പുറപ്പെടുവിച്ചത്.മുപ്പത് ലക്ഷം രൂപ വരുന്ന മിസ്തുബിഷി കാറും ലാപ്‌ടോപ്പും സ്വര്‍ണ്ണവുമാണ് ബണ്ടി ചോര്‍ കവര്‍ച്ച ചെയ്തത്. വേണുഗോപാല്‍ നായരുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം കര്‍ണാടകയില്‍ നിന്നാണ് കേരള പോലീസിന്റെ പിടിയിലായത്.

44 കാരനായ ബണ്ടിചോര്‍ മുന്നൂറോളം കേസുകളില്‍ പ്രതിയാണ്.അന്താരാഷ്ട്ര മോഷ്ടാവായി പ്രഖ്യാപിച്ച ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാച്ചിരുന്നതാണ്.ആഡംബര വസ്തുക്കള്‍ മോഷ്ടിക്കുന്നത് പതിവാക്കിയ ഇയാള്‍ പല കേസുകളിലും വിവിധ നഗരങ്ങളില്‍ പിടിയിലായെങ്കിലും പോലീസിനെ വെട്ടിച്ച് കടന്നു കളയുകയായിരുന്നു.

INDIANEWS24.COM T V P M

Leave a Reply