jio 800x100
jio 800x100
728-pixel-x-90
<< >>

ബജറ്റ് നിരാശാജനകം : വോട്ടില്‍ നോട്ടമിട്ട് അധര വ്യായാമം

ന്യൂ ഡല്‍ഹി : ര­ണ്ടാം യു­പി­എ ഗ­വൺ­മെന്റ്‌ അ­തി­ന്റെ അ­വ­സാ­ന­ത്തെ ബ­ജ­റ്റ്‌ അ­വ­ത­രി­പ്പി­ച്ചി­രി­ക്കു­ന്നു. തെ­ര­ഞ്ഞെ­ടു­പ്പ്‌ പ­ടി­വാ­തിൽ­ക്കൽ നിൽ­ക്കു­മ്പോൾ ജ­ന­പ്രീ­തി പി­ടി­ച്ചു­പ­റ്റാ­നു­ള്ള സർ­ക്കാ­രി­ന്റെ ശ്ര­മ­ത്തി­ന്റെആകെ തുക എ­ന്ന്‌ ഈ ബ­ജ­റ്റി­നെ വിശേഷിപ്പിക്കാം.പ­ത്തു­കൊ­ല്ല­ത്തെ യു­പി­എ ഭ­ര­ണ­ത്തെ ഒ­ന്നി­ച്ചെ­ടു­ത്താ­ണ്‌ ചി­ദം­ബ­രം നേ­ട്ട­പ­ട്ടി­ക പ്ര­ദർ­ശി­പ്പി­ക്കു­ന്ന­ത്‌.  ഒ­ന്നാം യു­പി­എ ഗ­വൺ­മെന്റി­ന്റെ നേ­ട്ട­ങ്ങ­ളാ­യ തൊ­ഴി­ലു­റ­പ്പ്‌ പ­ദ്ധ­തി­യും വ­നാ­വ­കാ­ശ­നി­യ­മ­വും തുടങ്ങിയ നേ­ട്ട­ങ്ങ­ളു­ടെ പേ­രി­ലാ­ണ്‌ അ­ദ്ദേ­ഹം ഊ­റ്റം കൊ­ള്ളു­ന്ന­ത്‌.  ര­ണ്ടാം യു­പി­എ സർ­ക്കാർ അ­ഴി­മ­തി­യു­ടെ­യും ക്ര­മ­ക്കേ­ടി­ന്റെ­യും കൂ­ത്ത­ര­ങ്ങാ­യി­ വിലയിരുത്തപ്പെടു­ന്നു. അ­തി­ന്റെ സാ­മ്പ­ത്തി­ക ന­യ­ങ്ങ­ളു­ടെ ക­ടി­ഞ്ഞാൺ പി­ടി­ച്ച­ത്‌ മു­കേ­ഷ്‌ അം­ബാ­നി­യാ­യി­രു­ന്നു. അരവിന്ദ് കേജ് രിവാള്‍ പോലും പറയുന്നത് തന്റെ പ്രധാന തെരഞ്ഞെടുപ്പ് എതിരാളി മുകേഷ് അംബാനി ആണെന്നാണ്‌. അത്തരം സാ­മ്പ­ത്തി­ക ശ­ക്തി­ക­ളു­ടെ ക­യ്യിൽ വി­ക­സ­ന­ത്തി­ന്റെ താ­ക്കോൽ ഏൽ­പ്പി­ച്ച­തി­ന്റെ കെ­ടു­തി­ക­ളെ­ല്ലാം മൂ­ടി­വ­യ്‌­ക്കാൻ ബ­ജ­റ്റ്‌ അ­വ­ത­ര­ണ­ത്തിൽ ചി­ദം­ബ­രം കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.

sonia_pmമ­ഴ ക­നി­ഞ്ഞ­തു­കൊ­ണ്ട്‌ ഉൽ­പ്പാ­ദ­നം കൂ­ടി എ­ന്ന­ത്‌ സ­ത്യ­മാ­ണ്‌. എന്നാല്‍ കാർ­ഷി­കോൽ­പ്പാ­ദ­ന വർ­ധ­ന­യെ­ക്കു­റി­ച്ച്‌ ധ­ന­മ­ന്ത്രി മു­ഴ­ക്കി­യ അ­വ­കാ­ശ­വാ­ദ­ങ്ങ­ളെ­ല്ലാം       പൊ­ള്ള­യാ­ണ്‌. ഇ­ന്ത്യ­യി­ലാ­കെ കൃ­ഷി­ഭൂ­മി­യു­ടെ വി­സ്‌­തൃ­തി കു­റ­യു­ക­യാ­ണ്‌. കർ­ഷ­കർ നിവൃത്തിയില്ലാതെ കൃ­ഷി ഉ­പേ­ക്ഷി­ക്കു­ന്നു. വി­ള­നി­ല­ങ്ങൾ പ­ല­തും കോർ­പ്പ­റേ­റ്റു­ക­ളു­ടെ ക­യ്യി­ല­മർ­ന്നു. ഗ്രാ­മീ­ണ ഇ­ന്ത്യ ഇ­ന്നും വി­ക­സ­ന­ത്തി­ന്റെ വെ­ളി­ച്ച­മെ­ത്താ­ത്ത ഇ­രു­ട്ടി­ലാ­ണ്‌. കു­ടി­വെ­ള്ള­വും ആ­രോ­ഗ്യ­വും വി­ദ്യാ­ഭ്യാ­സ­വും റോ­ഡു­ക­ളു­മെ­ല്ലാം ഭൂ­രി­പ­ക്ഷ­ത്തി­നും അ­പ്രാ­പ്യം. ചി­ദം­ബ­രം പ­റ­ഞ്ഞ റോ­ഡു­ക­ളു­ടെ വർ­ധ­ന­വൊ­ന്നും ഗ്രാ­മ­ങ്ങ­ളു­ടെ മു­ഖ­ച്ഛാ­യ മാ­റ്റാൻ പ­ര്യാ­പ്‌­ത­മാ­യി­ട്ടി­ല്ല. ഗ്രാ­മ­വി­ക­സ­ന­ത്തി­നും സാ­മൂ­ഹി­ക നീ­തി­ക്കും വേ­ണ്ടി മാ­റ്റി­വ­ച്ച­താ­യി പ­റ­യു­ന്ന കോ­ടി­ക­ളെ­ല്ലാം ജ­ല­രേ­ഖ­ക­ളാ­കു­ന്നു. `നിർ­ഭ­യ`പ­ദ്ധ­തി­ക്കു­വേ­ണ്ടി മാ­റ്റി­വ­ച്ച­തു­പോ­ലെ ഇ­ത്ത­വ­ണ­യും ആ പ­ദ്ധ­തി­ക്കു­വേ­ണ്ടി 1000 കോ­ടി മാ­റ്റി­വ­ച്ചി­രി­ക്കു­ന്നു. ക­ഴി­ഞ്ഞ വർ­ഷ­ത്തെ 1000 കോ­ടി­യിൽ നി­ന്ന്‌ ഒ­രു രൂ­പ­പോ­ലും ചെ­ല­വ­ഴി­ക്കാ­ത്ത­തി­ന്റെ പാ­പ­പ­രി­ഹാ­ര­ത്തി­നാ­ണോ ഈ പ്ര­ഖ്യാ­പ­ന­മെ­ന്ന്‌ ചി­ദം­ബ­രം മറുപടി പ­റ­യേണ്ടതുണ്ട്.

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ബജറ്റില്‍ ഇടത്തരക്കാരെ ആകര്‍ഷിക്കാനുള്ള പ്രഖ്യാപനങ്ങള്‍ ഏറെ. കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ഉപഭോക്തൃപ്രിയ ഉത്പന്നങ്ങളുടെയും എകൈ്‌സസ് തീരുവ കുറച്ചു. വിരമിച്ച സൈനികരുടെ ദീര്‍ഘകാലത്തെ ആവശ്യമായ ‘ഒരു റാങ്കിന് ഒരു പെന്‍ഷന്‍’ വരുന്ന സാമ്പത്തികവര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. 36 ലക്ഷം പേര്‍ക്ക് ഇത് ഗുണംചെയ്യും.

പ്രത്യക്ഷ നികുതികളില്‍ മാറ്റമൊന്നുമില്ല. സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വായ്പയിലും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച ബജറ്റ് യു.പി.എ. യുടെ തെരഞ്ഞെടുപ്പു സാധ്യതകള്‍ വര്‍ധിപ്പിക്കാനുള്ള ഒരു ശ്രമം എന്ന് വിശേഷിപ്പിക്കതിരിക്കാന്‍ കഴിയില്ല.

ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ചുവടെ :

1.മൂലധന സാമഗ്രികളുടെയും ഉപഭോക്തൃപ്രിയ ഉത്പന്നങ്ങളുടെയും എകൈ്‌സസ് തീരുവ 12-ല്‍ നിന്ന് പത്തായി കുറച്ചു

2.ഒരു കോടിക്ക്‌മേല്‍ വരുമാനമുള്ള അതിസമ്പന്നര്‍ക്ക് ഏര്‍പ്പെടുത്തിയ പത്തുശതമാനം സര്‍ച്ചാര്‍ജ് തുടരും

3.പത്തുകോടിക്ക്‌മേല്‍ വരുമാനമുള്ള കമ്പനികള്‍ക്ക് അഞ്ചുശതമാനം സര്‍ച്ചാര്‍ജ്

4.നിര്‍ഭയനിധിക്കായി ആയിരം കോടി രൂപ. സ്ത്രീസുരക്ഷയ്ക്കുള്ള കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ടാണിത്

5.രാജ്യത്ത് ചെന്നൈ-ബാംഗ്ലൂര്‍, ബാംഗ്ലൂര്‍-മുംബൈ, അമൃത്‌സര്‍-കൊല്‍ക്കത്ത എന്നീ നഗരങ്ങളെ ബന്ധിപ്പിച്ച് മൂന്ന് വ്യവസായ ഇടനാഴികള്‍ വരുന്നു.

6. ചെറിയ കാറുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കുമുള്ള എകൈ്‌സസ് തീരുവ 12-ല്‍നിന്ന് എട്ടാക്കി

7.സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ തീരുവ 30-ല്‍നിന്ന് 24 ആക്കിക്കുറച്ചു ;വലിയ കാറുകളുടേത് 27-ല്‍നിന്ന് 24 ആക്കി ;മധ്യനിരയിലുള്ള കാറുകളുടേത് 24-ല്‍നിന്ന് 20 ആയി കുറച്ചു

8.മൊബൈല്‍ ഫോണുകളുടെ തീരുവ ആറുശതമാനം കുറച്ചു

9. 4.57 ലക്ഷം കോടി രൂപ വിപണിയില്‍നിന്ന് കടമെടുക്കും

10. ദേശീയ തൊഴില്‍ശേഷി വൈദഗ്ധ്യ പദ്ധതിക്കായി 1000 കോടി രൂപ

11. പൊതുമേഖലാ ബാങ്കുകള്‍ക്ക് 11,200 കോടി രൂപ കൂടി അനുവദിച്ചു

12. പ്രതിരോധത്തിനുള്ള നീക്കിയിരുപ്പ് പത്തുശതമാനം കൂട്ടി 2.24 ലക്ഷം കോടി രൂപയാക്കി

13.വിരമിച്ച സൈനികര്‍ക്കായി ഒരു റാങ്കിന് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ 500 കോടി രൂപ.

സാ­മ്പ­ത്തി­ക­ഞെ­രു­ക്ക­ത്തെ നേ­രി­ടാൻ പൊ­തു­നി­ക്ഷേ­പ­ങ്ങളുടെ വ­ളർ­ച്ച­യാ­ണ്‌ സ്വീ­കാ­ര്യ­മാ­യ പോം­വ­ഴി എന്നിരിക്കെ വി­ദേ­ശ­മൂ­ല­ധ­ന­ത്തി­നും കോർ­പ്പ­റേ­റ്റ്‌ ച­ങ്ങാ­തി­കൾ­ക്കും മു­ന്നിൽ വാ­തിൽ തു­റ­ന്നി­ടു­ന്ന ന­യ­മാ­ണ്‌ ബ­ജ­റ്റിൽ പ്ര­തി­ഫ­ലി­ക്കു­ന്ന­ത്‌. അ­തു സാ­മ്പ­ത്തി­ക വി­കാ­സ­ത്തെ ക­മ്പോ­ള താൽ­പ­ര്യ­ങ്ങൾ­ക്ക്‌ കീ­ഴ്‌­പ്പെ­ടു­ത്തു­ക­യേ­യു­ള­ളു.. ജി­ഡി­പി­യി­ലെ അ­ക്ക­ങ്ങ­ളു­ടെ വ­ളർ­ച്ച­യ­ല്ല സാ­മാ­ന്യ­ജ­ന­ത­യു­ടെ ജീ­വി­ത­നി­ല­വാ­ര­ത്തി­ലെ വ­ളർ­ച്ച­യാ­ണ്‌ യ­ഥാർ­ഥ പു­രോ­ഗ­തി എ­ന്ന്‌ ആ പ്ര­ഗ­ത്ഭ ധ­ന­ശാ­സ്‌­ത്ര­ജ്ഞ­ന്മാർ പ­റ­ഞ്ഞ­കാ­ര്യം ചി­ദം­ബ­രം തെ­ല്ലും ക­ണ­ക്കി­ലെ­ടു­ക്കു­ന്നി­ല്ല.

കൊ­ച്ചി മെ­ട്രോ­യ്‌­ക്ക്‌ താ­ര­ത­മ്യേ­ന നി­സാ­ര­മാ­യ സം­ഖ്യ നീ­ക്കി­വ­ച്ച­പ്പോൾ കേ­ര­ള­ത്തി­ന്റെ മ­റ്റ്‌ താൽ­പ്പ­ര്യ­ങ്ങ­ളെ­ല്ലാം ധ­ന­മ­ന്ത്രി വി­സ്‌­മ­രി­ച്ചു. വി­ഴി­ഞ്ഞം തു­റ­മു­ഖം, കോ­ട്ടൂർ­-­അം­ബാ­സ­മു­ദ്രം റോ­ഡ്‌, പ്ര­ധാ­ന­മ­ന്ത്രി വാ­ഗ്‌­ദാ­നം ചെ­യ്‌­ത ഐ­ഐ­ടി, എൻ­ഡോ­സൾ­ഫാൻ ബാ­ധി­തർ­ക്കു­ള്ള പാ­ക്കേ­ജ്‌­-­ഇ­ങ്ങ­നെ കേ­ര­ള­ത്തോ­ടു­ള്ള അ­നീ­തി­യു­ടെ പ­ട്ടി­ക വ­ലു­താ­ണ്‌.
ക­ള്ള­പ്പ­ണം ക­ണ്ടു­കെ­ട്ടാ­നോ, വി­ദേ­ശ­ങ്ങ­ളി­ലെ അ­ന­ധി­കൃ­ത­നി­ക്ഷേ­പം തി­രി­ച്ചു­കൊ­ണ്ടു­വ­രാ­നോ, ബാ­ങ്കു­ക­ളു­ടെ നി­ശ്ച­ല ആ­സ്‌­തി­കൾ പി­ടി­ച്ചെ­ടു­ക്കാ­നോ ശ്ര­മി­ക്കാ­തെ സാ­മ്പ­ത്തി­ക­ ഞെ­രു­ക്ക­ത്തെ­ക്കു­റി­ച്ച്‌ ചി­ദം­ബ­രം വൃഥാ അധര വ്യായാമം ചെയ്യുകയായിരുന്നു.

INDIANEWS24 FINANCE DESK

Leave a Reply