728-pixel-x-90-2-learn
728-pixel-x-90
<< >>

കൃഷിക്കും അടിസ്ഥാന വികസനത്തിനും ഊന്നല്‍

ന്യൂഡല്‍ഹി:കാര്‍ഷിക മേഖലയ്ക്കും അടിസ്ഥാന വികസനത്തിനും ഊന്നല്‍ നല്‍കി 2017-2018 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.ഗ്രാമവികസനത്തിനും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനുമായി നിരവധി പ്രഖ്യാപനങ്ങളുണ്ട്.

ഗ്രാമീണ മേഖലയ്ക്കും ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് ബജറ്റ് പ്രസംഗം നടത്തിയ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.നോട്ട് നിരോധനം വലിയ വിജയമായിരുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നോട്ട് നിരോധനത്തിനന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചവര്‍ക്ക് ചില ഇളവുകള്‍ നല്‍കുന്നുവെന്ന് പറഞ്ഞായിരുന്നു പ്രസംഗം ആരംഭിച്ചത്.മദ്ധ്യവര്‍ത്തി സമൂഹത്തിനായി ആദായ നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.2.5 ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അഞ്ചു ശതമാനം മാത്രം നികുതി.നിലവില്‍ ഇത് പത്ത് ശതമാനമാണ്.

പ്രധാന പ്രഖ്യാപനങ്ങള്‍

  • കാര്‍ഷിക മേഖല

കര്‍ഷകര്‍ക്ക് 10 ലക്ഷം കോടി രൂപയുടെ വായ്പ
ചെറുകിട ജലസേചനപദ്ധതികള്‍ക്ക് 5000 കോടി
കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ മിനി ലാബുകള്‍ സ്ഥാപിക്കും
വിള ഇന്‍ഷുറന്‍സിന് 9000 കോടി രൂപ
ക്ഷീരമേഖലയ്ക്ക് 9000 കോടി
നബാര്‍ഡിന്റെ ജലസേചന പദ്ധതികള്‍ക്ക് 40,000 കോടി

  • ഗ്രാമവികസനം

ഒരുകോടി കുടുംബങ്ങളെ ദാരിദ്ര്യ വിമുക്തമാക്കും
50,000 ഗ്രാമങ്ങളെ 2019ഓടെ ദാരിദ്ര്യ വിമുക്തമാക്കും.
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 49,000 കോടി

  • ആരോഗ്യം

ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് വില കുറയും
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആരോഗ്യസ്ഥിതി രേഖപ്പെടുത്തിയ ആധാര്‍കാര്‍ഡ് പുറത്തിറക്കും
മുതിര്‍ന്നവര്‍ക്കായി ഹെല്‍ത്ത് കാര്‍ഡും
ഝാര്‍ഖണ്ഡിലും ഗുജറാത്തിലും പുതിയ എയിംസ്

  • വിദ്യാഭ്യാസം

യു.ജി.സി നിയമം പരിഷ്‌കരിക്കും
കോളേജുകള്‍ക്ക് സ്വയംഭരണാധികാരം
പ്രവേശന പരീക്ഷകള്‍ക്ക് സമിതി

  • ആദായനികുതി

മൂന്നു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതിയില്ല
2.5 ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ഇനിമുതല്‍ അഞ്ചു ശതമാനം നികുതി
50 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് പത്ത് ശതമാനം സര്‍ച്ചാര്‍ജ്
ഒരു കോടിക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 15 ശതമാനമായിരിക്കും നികുതി

  • ഡിജിറ്റല്‍ ഇന്ത്യ

ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പണം ഇടപാട് സേവനമായ ആധാര്‍ പേ
ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കായി 20 ലക്ഷത്തോളം പുതിയ പിഒഎസ് (പോയിന്റ് ഓഫ് സെയില്‍) മെഷീനുകള്‍
ഭീം ആപ്പ് പ്രോത്സാസാഹിപ്പിക്കുന്നതിനായി രണ്ടു പദ്ധതികള്‍
2500 കോടി ഡിജിറ്റല്‍ ഇടപാടുകളാണ് ലക്ഷ്യമിടുന്നത്
എല്ലാ പഞ്ചായത്തുകളിലും ബ്രോഡ് ബാന്റ് സൗകര്യം
ഭാരത് നെറ്റ് പദ്ധതിക്ക് 10,000 കോടി
ഒന്നരലക്ഷം ഗ്രാമങ്ങളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം

  • ഗതാഗതം

ഗതാഗതവികസനത്തിന് 2,41,387 കോടി
ദേശീയപാതാ വികസനത്തിന് 64,000 കോടി
പ്രതിദിനം 132 കി.മി റോഡ്

INDIANEWS24.COM NEWDELHI

Leave a Reply