728-pixel-x-90-2-learn
728-pixel-x-90
<< >>

ബച്ചൻ വീണ്ടും ഹോളിവുഡിലേക്ക്

മുംബൈ: ഗ്രേറ്റ്സ് ഗ്രാറ്റ്ബൈയ്ക്കു ശേഷം ടൈറ്റാനിക് നായകൻ ലിയാർനഡോ ഡിക്രാപിയോയ്ക്കൊപ്പം നമ്മുടെ സ്വന്തം ബിഗ് ബി വീണ്ടും ഹോളിവുഡിലെത്തുകയാണ്. പ്രശസ്ത അർജന്റീനിയൻ സംവിധായകൻ പാബ്ളോ ട്രപ്പറോയയുടെ പുതിയ ചിത്രത്തിലാണ് ബിഗ് ബി ഡിക്രാപിയോ ടീം വീണ്ടും കൈകോർക്കുന്നത്. ഇന്ത്യൻ നോവലിസ്റ്റായ വികാസ് സ്വരൂപിന്റെ സിക്സ് സസ് പെക്ട്സ് എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള സിനിമയുടെ നിർമ്മാണച്ചെലവ് 125 ദശലക്ഷം ഡോളറാണ്. ചരിത്രപരമായ വിഷയമായതുകൊണ്ട് ചിത്രീകരണം രഹസ്യമാക്കി വച്ചിരുന്നെങ്കിലും നിർമ്മാതാക്കളായ വാർണർ ബ്രദേഴ്സാണ് ബച്ചൻ ചിത്രത്തിലുണ്ടെന്ന് സ്ഥിതീകരിച്ചത്. ബി.ബി.സിയും സ്റ്റാർ ഫീൽഡ് പ്രൊഡക്ഷൻസുമാണ് ഓഫറുമായി ബച്ചന്റെ മുന്നിലെത്തിയത്. അടുത്തയാഴ്ച ബച്ചൻ പാബ്ളോ ടീമിലെത്തും. ഗ്രേറ്റ്സ് ഗ്രാറ്റ്ബൈയിലെ മെയർ വോൾഫ്ഷിം എന്ന കഥാപാത്രമായാണ് ബിഗ് ബി ഹോളിവുഡിൽ ആദ്യമെത്തിയത്.

ASH INDIANEWS24

Leave a Reply