728-pixel-x-90-2-learn
728-pixel-x-90
<< >>

‘ബംഗ്ലൂര്‍ ഡെയ്സ്’ മിസിസാഗയില്‍ ഒരു പ്രദര്‍ശനം കൂടി

ടൊറന്റോ: സൂപ്പര്‍ഹിറ്റ് മലയാളചലച്ചിത്രം ‘ബംഗ്ലൂര്‍ ഡെയ്സ്’ മിസിസാഗയില്‍ ഈയാഴ്ച വീണ്ടും പ്രദര്‍ശിപ്പിക്കും. സെന്‍ട്രല്‍ പാര്‍ക്ക്‌വേ മാളിലുള്ള സിനി സ്റ്റാര്‍സില്‍ ഞായറാഴ്ച [ജൂലൈ 20] വൈകിട്ട് 5.30നാണ് പ്രദര്‍ശനം. [CINE STARZ-CENTRAL PARKWAY MALL
377 Burnhamthorpe Rd East, Mississauga ON L4Z 1C7].

വിശദവിവരങ്ങള്‍ക്ക് 647 892 7650  എന്ന നമ്പറില്‍ ബിജു തയ്യില്‍ചിറയെ ബന്ധപ്പെടുക.

മിസിസാഗയില്‍ ഇത് ‘ബാംഗ്ലൂര്‍ ഡേയ്സിന്‍റെ ആറാമത് പ്രദര്‍ശനമാണ്. സ്കാര്‍ബറോയില്‍ ചിത്രം നാല് തവണ പ്രദര്‍ശിപ്പിച്ചിരുന്നു. ചരിത്രവിജയം നേടിയ മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യ’ത്തിന് ശേഷം കേരളക്കരയെ ഏറ്റവും കൂടുതല്‍ ഇളക്കിമറിച്ച ‘ബാംഗ്ലൂര്‍ ഡേയ്സ്’ കാനഡയില്‍ മാത്രമല്ല മറ്റ് വിദേശരാജ്യങ്ങളിലും വന്‍വിജയമാണ് കൊയ്യുന്നത്.

ഫഹദ് ഫാസില്‍, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ എന്നീ പുതുമുഖ നായകന്മാരും നസ്രിയ, പാര്‍വതി മേനോന്‍, ഇഷ തല്‍വാര്‍ എന്നീ പുതുമുഖനായികമാരും ഒന്നിച്ചണിനിരക്കുന്നു എന്നതാണ് ബാംഗ്ലൂര്‍ ഡേയ്സിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം

Leave a Reply