jio 800x100
jio 800x100
728-pixel-x-90
<< >>

ബംഗ്ലാദേശിനെ 28 റണ്‍സിനു പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പ്‌ സെമിയില്‍,രോഹിതിനു വീണ്ടും സെഞ്ച്വറി

ബിര്‍മിംഗ്ഹാം: ബംഗ്ലാദേശിനെ 29 റണ്‍സിനു പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പ്‌ സെമിയില്‍ പ്രവേശിച്ചു. ഇന്ത്യ മുന്നോട്ട് വച്ച് 315 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ 286 റണ്‍സെടുക്കുമ്പോഴേക്കും ബംഗ്ലാദേശിന്‍റെ പോരാട്ടം അവസാനിച്ചു.വീണ്ടും ഇന്ത്യയ്ക്ക് വേണ്ടി സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മ  ഇന്ത്യന്‍ ബാറ്റിംഗിന്‍റെ നെടുംതൂണായപ്പോള്‍ നാല് വിക്കറ്റുമായി ജസ്പ്രീത് ബുമ്രയും മൂന്ന് വിക്കറ്റുമായി ഹാര്‍ദിക് പാണ്ഡ്യയും ബംഗ്ലാദേശിന്‍റെ സ്വപ്നങ്ങള്‍ തകര്‍ത്തു. ഷാക്കിബ് അല്‍ ഹസനും മുഹമ്മദ് സെെഫുദ്ദീനും ബംഗ്ലാദേശിനായി അര്‍ധ സെഞ്ചുറികള്‍ നേടി.ബംഗ്ലാ ബൌളിംഗ് നിരയില്‍ പത്ത്  ഓവറില്‍ 59 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി മുസ്താഫിസുര്‍ തിളങ്ങി.എട്ട് മത്സരങ്ങളില്‍ ആറ് വിജയം ഉള്‍പ്പെടെ 13 പോയിന്‍റുമായാണ് ഇന്ത്യ സെമി സ്ഥാനം ഉറപ്പിച്ചത്rohith.

ഇന്ത്യ മുന്നോട്ട് വച്ച 315 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ്  ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും നടത്തിയ പേസ് ആക്രമണത്തില്‍ ആദ്യ ഓവറുകളില്‍ അധികം റണ്‍സ്  കണ്ടെത്താനാകാതെ വിഷമിച്ചു.തമീം ഇക്ബാലിന്‍റെ വിക്കറ്റ് നഷ്ടമായതാണ് ആദ്യ ആഘാതമായത്.ഷമിയുടെ മുന്നില്‍ തമീമിന്‍റെ പ്രതിരോധം തകര്‍ന്നതോടെ വിക്കറ്റ് തെറിക്കുകയായിരുന്നു. പിന്നീട് ഷാക്കിബിനൊപ്പം സൗമ്യ സര്‍ക്കാര്‍ പിടിച്ച് നില്‍ക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും അതും അധികം നീണ്ടില്ല. പിന്നീടെത്തിയ മുഷ്ഫിഖുര്‍ റഹീമിനും ലിറ്റണ്‍ ദാസിനും നല്ല തുടക്കം ലഭിച്ചെങ്കിലും അതും മുതലാക്കാനായില്ല. മുഷ്ഫിഖുറിനെ ചഹാലും ലിറ്റണ്‍ ദാസിനെ ഹാര്‍ദിക് പാണ്ഡ്യയും തിരികെ ഡ്രെസിംഗ് റൂമിലേക്ക് മടക്കി. മൊസദെക് ഹുസെെനെ ബുമ്ര ബൗള്‍ഡും ചെയ്തതോടെ കളി ഇന്ത്യയുടെ വരുതിലായി. തുടര്‍ന്ന് 74 പന്തില്‍ 66 റണ്‍സെടുത്താണ് പൊരുതി നിന്ന ഷാക്കിബിനെ ദിനേശ് കാര്‍ത്തിക്കിന്‍റെ കെെകളില്‍ എത്തിച്ച് ഹാര്‍ദിക് പാണ്ഡ്യ ആഞ്ഞടിച്ചു. പിന്നീടെത്തിയ സാബിര്‍ റഹ്മാനും മുഹമ്മദ് സെെഫുദ്ദിനും ചേര്‍ന്നുള്ള കടന്നാക്രമണത്തില്‍ ഇന്ത്യ അല്‍പം ഒന്ന് പകച്ചു. ഇരുവരും ബൗണ്ടറികള്‍ കണ്ടെത്തിയതോടെ ഇന്ത്യന്‍ നായകന്‍ വജ്രായുധത്തെ തന്നെ പന്തെറിയാനായി തിരികെ വിളിച്ചു. 36 പന്തില്‍ 36 റണ്‍സെടുത്ത സാബിറിന്‍റെ വിക്കറ്റ് പിഴുതാണ് തന്നില്‍ അര്‍പ്പിച്ച വിശ്വാസം ബുമ്ര കാത്തത്. മൊര്‍ത്താസയെ ഭുവനേശ്വറും വീഴ്ത്തിയെങ്കിലും ഒരറ്റത്ത് നിലയുറപ്പിച്ച സെെഫുദ്ദീന്‍ ആക്രമണം തുടര്‍ന്ന് കൊണ്ടിരുന്നു.എന്നാല്‍, സെെഫുദ്ദിനെ മറുവശത്ത് നിര്‍ത്തി ബുമ്ര ബംഗ്ല വാലറ്റത്തിന്‍റെ കഥകഴിച്ചു. 38 പന്തില്‍ 51 റണ്‍സുമായി  സെെഫുദ്ദിന്‍ പുറത്താകാതെ നിന്നു.

ഹാര്‍ദിക് പാണ്ഡ്യ 10 ഓവറില്‍ 60 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഒപ്പം ജസ്പ്രീത് ബുമ്ര വീണ്ടും തന്‍റെ ക്ലാസ് തെളിയിച്ചു.നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി അതിഗംഭീര തുടക്കമാണ് രോഹിത് ശര്‍മ- കെ എല്‍ രാഹുല്‍ സഖ്യം നല്‍കിയത്.  മുസ്താഫിസുറിന്‍റെ പന്തില്‍ രോഹിത് നല്‍കിയ അവസരം തമീം ഇക്ബാല്‍ നിലത്തിട്ടതോടെ ഇന്ത്യക്ക് ആശ്വാസമായി. 90 പന്തില്‍ രോഹിത് സെഞ്ചുറി നേട്ടം സ്വന്തമാക്കി. ഇതിന് പിന്നാലെ വമ്പനടികള്‍ തുടരുന്നതിനിടെയാണ് സൗമ്യ സര്‍ക്കാരിന്‍റെ പന്തില്‍ രോഹിത് വീഴുന്നത്. 92 പന്തില്‍ 104 റണ്‍സ് രോഹിത് കൂട്ടിച്ചേര്‍ത്തു. അതിനുള്ളില്‍ 180 റണ്‍സിന്‍റെ റെക്കോര്‍ഡ് കൂട്ടുകെട്ട് രാഹുലുമായി ചേര്‍ന്ന് രോഹിത്  പടുത്തുയര്‍ത്തിയിരുന്നു.

രോഹിത് മടങ്ങി അധികം വെെകാതെ 92 പന്തില്‍ 77 റണ്‍സ് നേടിയ  രാഹുലിനെ റൂബല്‍ വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ റഹീമിന്‍റെ കെെകളില്‍ എത്തിച്ചു.നായകന്‍ വിരാട് കോലിക്ക് തിളങ്ങാനായില്ല.ഹാര്‍ദിക്കും ക്ഷണത്തില്‍ പുറത്തായത്  ഇന്ത്യന്‍ മധ്യനിരയില്‍ ആശങ്ക പടര്‍ന്നു. എന്നാല്‍, ഋഷഭ് പന്ത് 41 പന്തില്‍ ആറ് ഫോറും ഒരു സിക്സും പറത്തിയ  ഋഷഭിനെ (48) പുറത്താക്കി ബംഗ്ലാദേശിനു ആശ്വാസമായി. 33 പന്തില്‍ 35 റണ്‍സെടുത്ത ധോണി അവസാന ഓവറിലാണ് പുറത്തായത്.

INDIANEWS24 SPORTS DESK

Leave a Reply