ന്യൂഡല്‍ഹി:വരാനിരിക്കുന്ന പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടേണ്ട ആവശ്യമില്ലെന്ന് സി പി എം തീരുമാനിച്ചു.കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനെ പാര്‍ട്ടിയുടെ ബംഗാള്‍ ഘടകം പിന്തുണച്ചിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര കമ്മറ്റിയില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചയുടെ ഒടുവില്‍ സഖ്യം വേണ്ടെന്നു തീരുമാനിച്ചു.
കേരളത്തില്‍ നിന്നുള്ള കേന്ദ്ര കമ്മറ്റിയംഗങ്ങളാണ് ഇക്കാര്യത്തില്‍ പ്രധാനമായും എതിര്‍പ്പ് പ്രകടിപ്പിച്ചത്.അതേ സമയം ബംഗാള്‍ ഘടകത്തിന്റെ തീരുമാനത്തെ അനുകൂലിച്ചുകൊണ്ടായിരുന്നു കേരളത്തിലെ പ്രതിപക്ഷ നേതാവ് കൂടിയായ വി എസ് അച്യുതാനന്ദന് നിലകൊണ്ടത്.ഡോ. ടി എം തോമസ് ഐസക്കിനും ഇക്കാര്യത്തില്‍ ബംഗാള്‍ ഘടകത്തോടായിരുന്നു ചായ്വ്.കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള ബന്ധവും അംഗീകരിക്കാനാവില്ലെന്നായിരുന്നു കേരള ഘടകത്തിന്റെ മൊത്തത്തിലുള്ള നിലപാട്.ഇത്തരത്തില്‍ ഒരു ചര്‍ച്ച പോലൂം അനാവശ്യമായിരുന്നുവെന്ന് കേരളത്തില്‍ നിന്നുള്ള പല കേന്ദ്രകമ്മറ്റിയംഗങ്ങളും അഭിപ്രായപ്പെട്ടു.അതേസമയം കേരള ഘടകത്തിന്റേതിനു വ്യത്യസ്തമായ നിലപാട് സ്വീകരിച്ച വി എസ് ഇക്കാര്യം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കുറിപ്പെഴുതി അറിയിക്കുകയും ചെയ്തു.
INDIANEWS24.COM NEWDELHI